സ്വകാര്യ സർവകലാശാല: വൈകി ഉദിച്ച വിവേകമെന്ന് കെ. സുധാകരൻ
Wednesday, February 12, 2025 1:42 AM IST
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയിൽ യുഡിഎഫ് സർക്കാരുകൾ കൊണ്ടുവന്ന പുരോഗമനപരമായ എല്ലാ മാറ്റങ്ങളെയും അന്ധമായി എതിർക്കുകയും പിന്നീട് ആശ്ലേഷിക്കുകയും ചെയ്ത ചരിത്രമാണു സിപിഎമ്മിനുള്ളതന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി.
സിപിഎമ്മിന്റെ അപരിഷ്കൃത നയങ്ങൾമൂലം യുവജനങ്ങൾ വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടി കേരളത്തിൽനിന്നു പലായനം ചെയ്യുന്പോൾ സ്വകാര്യ സർവകലാശാല തുടങ്ങാനുള്ള തീരുമാനം വൈകി ഉദിച്ച വിവേകമാണെന്നും അദ്ദേഹം പറഞ്ഞു.
കാലത്തിനനുസരിച്ചുള്ള മാറ്റം ഉൾക്കൊള്ളാൻ സിപിഎം എന്ന പിന്തിരിപ്പൻ പ്രസ്ഥാനത്തിനു വർഷങ്ങൾ വേണ്ടിവരും. - സുധാകരൻ പറഞ്ഞു.