ജെഇഇ മെയിൻ: പാലാ ബ്രില്യന്റിന് നേട്ടം
Wednesday, February 12, 2025 1:42 AM IST
കോട്ടയം: ഈ വർഷം എൻടിഎ നടത്തിയ ജെഇഇ മെയിൻ സെക്ഷൻ 1 പരീക്ഷയിൽ പാലാ ബ്രില്യന്റ് സ്റ്റഡിസെന്ററിനു നേട്ടം. അക്ഷയ് ബിജു (99.9960501 പെർസെന്റൈൽ സ്കോർ) കേരളത്തിൽ ഒന്നാമനായി.
ഗൗതം വാതിയാത്ത് (99.9785757പെർസെന്റൈൽ സ്കോർ), ആദിത്യ രതീഷ് (99. 9729220 പെർസെന്റൈൽ സ്കോർ) എന്നിവർ മുൻനിരയിൽ എത്തി. ഈ മൂന്നുപേരും പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററിൽ എൻട്രൻസ് പരിശീലനം നേടിയവരാണ്.
കോഴിക്കോട് ജില്ലയിലെ കാക്കൂർ സുധിൻ വീട്ടിൽ എൻ. ബിജുവിന്റെയും (ട്രഷറിയിൽ ജൂണിയർ സൂപ്രണ്ട്) സി.കെ. നിഷയുടെയും (ആയൂർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ) മകനാണ് അക്ഷയ് ബിജു. ഐഎംഒ 2024 ലും 2025 ലും 2024-ൽ കെമിസ്ട്രി ഒളിന്പ്യാഡിലും വിജയിയായിരുന്നു. മാന്നാനം കെഇ സ്കൂളിലെ പ്ലസ്ടു പഠനത്തോടൊപ്പം ബ്രില്യന്റിൽ ജെഇഇ അഡ്വാൻസിഡിന് പരിശീലനം നടത്തി വരികയാണ്.
തൃശൂർ വിയൂർ സ്വദേശിയായ സുരേഷ് വാതിയാത്തിന്റെയും (ചാർട്ടേഡ് അക്കൗണ്ടന്റ്) അബീന സുരേഷിന്റെയും മകനാണ് ഗൗതം വാതിയാത്ത്. തൃശൂർ ദേവമാതാ സിഎംഐ പബ്ലിക് സ്കൂളിൽ പ്ലസ്ടു പഠനത്തോടൊപ്പം രണ്ടുവർഷമായി ബ്രില്യന്റിൽ എൻട്രൻസ് പരിശീലനം നേടിവരികയാണ്. ആർഎംഒ, എൻഎസ്ഇ എന്നീ ഒളിന്പ്യാഡുകളിൽ വിജയം കൈവരിച്ചിട്ടുണ്ട്.
ആദിത്യ രതീഷ് ആലപ്പുഴ മാവേലിക്കര സ്വദേശിയാണ്. ബാങ്ക് ജീവനക്കാരനായ രതീഷ് രാജന്റെയും റ്റീന മാധവൻ പിള്ളയുടെയും മകനാണ്. പാലാ ചാവറ പബ്ലിക് സ്കൂളിൽ പ്ലസ്ടു പഠനത്തോടൊപ്പം ബ്രില്യന്റിൽ എൻട്രൻസ് പരിശീലനം നടത്തിവരികയാണ്.
ആന്റണി ഫ്രാൻസീസ് എറണാകുളം ജില്ലയിൽ കളമശേരി സ്വദേശി എൻജിനിയറായ ഇ.ബി. ഫ്രാൻസീസിന്റെയും കോളജ് പ്രഫസറായ ജിജിയുടെയും മകനാണ്. ഇരട്ട സഹോദരൻ ജോർജ് ഫ്രാൻസീസും ജെഇഇ മെയിൻ പരീക്ഷയിൽ ഉന്നത വിജയം നേടി. രണ്ടുപേരും എറണാകുളം നൈപുണ്യ പബ്ലിക് സ്കൂളിൽ പ്ലസ്ടു പഠനത്തോടൊപ്പം ബ്രില്യന്റിൽ ജെഇഇ അഡ്വാൻസ്ഡിനുവേണ്ടിയുള്ള പരിശീലനം നേടിവരികയാണ്.
ആദിൽ സയാൻ കോഴിക്കോട് ചുള്ളിപറന്പ് സെബാ വീട്ടിൽ ഡോക്ടർ ദന്പതികളായ മുഹമ്മദ് ഉസ്മാന്റെയും സീനയുടെയും മകനാണ്. പാലാ ചാവറ പബ്ലിക് സ്കൂളിൽ പ്ലസ്ടു പഠനത്തിനൊപ്പം ബ്രില്യന്റിൽ എൻട്രൻസ് പരിശീലനം നേടിവരികയാണ്.
ഈ അഞ്ചുപേർ ഉൾപ്പടെ ബ്രില്യന്റിലെ 16 വിദ്യാർഥികൾക്കാണ് 99.9 പെർസെന്റൈൽ സ്കോറിനു മുകളിൽ നേടാൻ സാധിച്ചത്. എം. മിഷാൽ ഷെറിഫ് (99.9506640), ആർ. ഹരിഗോവിന്ദ് (99.9506165), റയ്ഹാൻ സലിം (99.9492059), മിലൻ ജോസ് (99.9428567), മഹാദേവൻ സഞ്ജു ( 99.9357270), ഹരികൃഷ്ണൻ ബൈജു (99.9250000), എസ്.കെ. ഹരിനന്ദ് (99.9246026), ഡാനി ഫിറോസ് (99.9166832), എം. ഹരിത് ശ്യാം (99.9092089), ജെസ്വിൻ ജോയൽ ( 99.9087433), ജിതിൻ ദേവസ്യ (99.9087483) എന്നിവർ 99.9 പെർസെന്റൈൽ നേടി മികച്ച വിജയം കരസ്ഥമാക്കി.
പത്തിലധികം വിദ്യാർഥികൾക്ക് ഫിസിക്സിന് 100 പെർസെന്റൈൽ സ്കോർ നേടാൻ സാധിച്ചു.പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററിൽനിന്നു 312 പേർ 99 പെർസന്റൈലിനു മുകളിൽ സ്കോർ ചെയ്തു. കൂടാതെ 98 പെർസന്റൈലിനു മുകളിൽ 670 പേരും 96 പെർസന്റൈലിന് മുകളിൽ 863 പേരും 95 പെർസന്റൈലിന് മുകളിൽ 1216 വിദ്യാർഥികളും സ്കോർ ചെയ്തു.
പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററിൽനിന്നു ലഭിച്ച തീവ്രപരിശീലനവും ജെഇഇ മെയിൻ പരീക്ഷയുടെ അതേ മാതൃകയിലുള്ള മോക് ടെസ്റ്റുകളുമാണ് തങ്ങളുടെ വിജയമന്ത്രമെന്ന് വിദ്യാർഥികൾ പറഞ്ഞു.
അധ്യാപകരുടെയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സഹകരണമാണ് ബ്രില്യന്റ് സ്റ്റഡി സെന്ററിന്റെ നേട്ടങ്ങൾക്ക് കാരണമെന്ന് സ്റ്റഡി സെന്റർ ഡയറക്ടേഴ്സ് പറഞ്ഞു. ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിച്ചു.