ഫാ. ബെന്നി മുണ്ടനാട്ടിനു ദീപിക കുടുംബാംഗങ്ങള്‍ യാത്രയയപ്പു നല്കി
Tuesday, February 11, 2025 6:10 AM IST
കോട്ടയം: രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്തുനിന്നു വിരമിച്ച ഫാ. ബെന്നി മുണ്ടനാട്ടിനു ദീപിക കുടുംബാംഗങ്ങള്‍ യാത്രയയപ്പു നല്കി. കോട്ടയത്തെ ദീപിക കേന്ദ്ര ഓഫീസില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ചീഫ് എഡിറ്റര്‍ റവ.ഡോ. ജോര്‍ജ് കുടിലില്‍ അധ്യക്ഷത വഹിച്ചു. രാഷ്ട്രദീപിക ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി.
ജനറല്‍ മാനേജര്‍ (പ്രൊഡക്ഷന്‍) - ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ്, ദീപിക ബാലസഖ്യം കൊച്ചേട്ടന് ഫാ. റോയി കണ്ണന്‍ചിറ സിഎംഐ, തിരുവനന്തപുരം റെസിഡന്റ് മാനേജര്‍ റവ.ഡോ. വര്‍ക്കി ആറ്റുപുറത്ത് കോർഎപ്പിസ്കോപ്പ, ചീഫ് ഫിനാഷ്യല്‍ ഓഫീസര്‍ എം.എം. ജോര്‍ജ്, ജനറല്‍ മാനേജര്‍ (മാര്‍ക്കറ്റിംഗ്) കെ.സി. തോമസ്, ചീഫ് ന്യൂസ് എഡിറ്റര്‍ സി.കെ. കുര്യാച്ചന്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (എച്ച്ആര്‍) കോര ജോസഫ്, സര്‍ക്കുലേഷന്‍ സെക്ഷന്‍ ഓഫീസര്‍ ആര്. ബിജു, പിആര്‍ഒ മാത്യു കൊല്ലമലക്കരോട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഫാ. ബെന്നി മുണ്ടനാട്ട് മറുപടി പ്രസംഗം നടത്തി. പുതിയ മാനേജിംഗ് ഡയറക്ടറായി ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഇന്ന് ചുമതലയേൽക്കും.