വഖഫ് സ്വത്തുക്കള്‍ കൈയേറിയാൽ തിരിച്ചുപിടിക്കും: വഖഫ് ബോര്‍ഡ് ചെയര്മാന്
Wednesday, February 12, 2025 2:42 AM IST
കോഴിക്കോട്: മുനമ്പത്തെ വഖഫ് ഭൂമി വില്പന നടത്തിയ ഫാറൂഖ് കോളജ് നടപടിയെ ന്യായീകരിക്കുകയാണെന്ന് സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്മാന് അഡ്വ. എം.കെ. സക്കീര്‍. വഖഫ് സ്വത്തുക്കള്‍ ആരു കൈയേറിയാലും അതു തിരിച്ചുപിടിക്കുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അടിസ്ഥാനപരമായി ദാനാധാരമെന്നു പറഞ്ഞാണു മുനമ്പത്തെ ഭൂമി ഫാറൂഖ് കോളജ് വില്പന നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. വഖഫ് ട്രൈബ്യൂണല്‍ അപ്പീലില്‍ വിധി പറയുന്നതോടെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
വഖഫ് ഭൂമി ഒഴിപ്പിക്കുന്നതു ജാതിയും മതവും നോക്കിയല്ല. വയനാട്ടില്‍ വഖഫ് ഭൂമി കൈയേറിയതില്‍ മദ്രസ അധ്യാപകനുമുണ്ട്. ആരു കൈയേറിയാലും ഒഴിപ്പിച്ചെടുക്കുമെന്നും ചെയര്മാന് പറഞ്ഞു.