ജി​സി​സി​യി​ലും മ​ലേ​ഷ്യ​യി​ലും നോ​ർ​ക്ക ലീ​ഗ​ൽ ക​ണ്‍​സ​ൾ​ട്ട​ന്‍റുമാ​രെ ക്ഷ​ണി​ക്കു​ന്നു
ജി​സി​സി​യി​ലും മ​ലേ​ഷ്യ​യി​ലും  നോ​ർ​ക്ക ലീ​ഗ​ൽ ക​ണ്‍​സ​ൾ​ട്ട​ന്‍റുമാ​രെ  ക്ഷ​ണി​ക്കു​ന്നു
Sunday, September 8, 2024 1:12 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​മാ​​​യ നോ​​​ർ​​​ക്ക റൂ​​​ട്ട്സി​​​ന്‍റെ പ്ര​​​വാ​​​സി നി​​​യ​​​മ​​​സ​​​ഹാ​​​യ പ​​​ദ്ധ​​​തി​​​യി​​​ലേ​​​ക്കു കേ​​​ര​​​ളീ​​​യ​​​രാ​​​യ ലീ​​​ഗ​​​ൽ ക​​​ണ്‍​സ​​​ൾ​​​ട്ട​​​ന്‍റു​​​മാ​​​രെ ക്ഷ​​​ണി​​​ക്കു​​​ന്നു.

സൗ​​​ദി അ​​​റേ​​​ബ്യ (ദ​​​മാം, റി​​​യാ​​​ദ്, ജി​​​ദ്ദ), യു​​​എ​​​ഇ (ഷാ​​​ർ​​​ജ), ഒ​​​മാ​​​ൻ (മ​​​സ്ക​​​റ്റ്), ഖ​​​ത്ത​​​ർ (ദോ​​​ഹ), മ​​​ലേ​​​ഷ്യ (ക്വ​​​ലാ​​​ലം​​​പൂ​​​ർ), ബ​​​ഹ്റൈ​​​ൻ (മ​​​നാ​​​മ) എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് ഒ​​​ഴി​​​വു​​​ക​​​ൾ. അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​യി കേ​​​ര​​​ള​​​ത്തി​​​ലും അ​​​പേ​​​ക്ഷ ന​​​ൽ​​​കു​​​ന്ന രാ​​​ജ്യ​​​ത്തും (നി​​​യ​​​മ​​​മേ​​​ഖ​​​ല​​​യി​​​ൽ) കു​​​റ​​​ഞ്ഞ​​​ത് ര​​​ണ്ടു വ​​​ർ​​​ഷം പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യമു​​​ള്ള വ്യ​​​ക്തി​​​യാ​​​യി​​​രി​​​ക്ക​​​ണം.

താ​​​ൽ​​​പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ www. norkaroots.org വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ച്ച് അ​​​പേ​​​ക്ഷാ​​​ഫോ​​​റം ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യേ​​​ണ്ട​​​താ​​​ണ്. പൂ​​​രി​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ​​​യു​​​ടെ സ്കാ​​​ൻ ചെ​​​യ്ത കോ​​​പ്പി​​​യും മ​​​റ്റ് അ​​​നു​​​ബ​​​ന്ധ രേ​​​ഖ​​​ക​​​ളു​​​ടെ പ​​​ക​​​ർ​​​പ്പു​​​ക​​​ളു​​​മാ​​​യി ceo.norka @kerala.gov.in എ​​​ന്ന ഇ​​​-മെ​​​യി​​​ൽ വി​​​ലാ​​​സ​​​ത്തി​​​ലേ​​​ക്ക് 20ന​​​കം അ​​​പേ​​​ക്ഷ ന​​​ൽ​​​ക​​​ണം.

വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ നി​​​യ​​​മ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള അ​​​ജ്ഞ​​​ത, ചെ​​​റി​​​യ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ എ​​​ന്നി​​​വ മൂ​​​ല​​​വും ത​​​ന്‍റേ​​​ത​​​ല്ലാ​​​ത്ത കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ലും നി​​​യ​​​മ​​​ക്കു​​​രു​​​ക്കി​​​ൽ അ​​​ക​​​പ്പെ​​​ടു​​​ന്ന പ്ര​​​വാ​​​സി കേ​​​ര​​​ളീ​​​യ​​​ർ​​​ക്കാ​​​യി സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ നോ​​​ർ​​​ക്ക റൂ​​​ട്ട്സ് വ​​​ഴി ന​​​ട​​​പ്പാ​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​യാ​​​ണി​​​ത്.


കേ​​​സു​​​ക​​​ളി​​​ന്മ​​​ൽ നി​​​യ​​​മോ​​​പ​​​ദേ​​​ശം, ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം/​​​ദ​​​യാ​​​ഹ​​​ർ​​​ജി​​​ക​​​ൾ എ​​​ന്നി​​​വ​​​യി​​​ൽ സ​​​ഹാ​​​യി​​​ക്കു​​​ക, മ​​​ല​​​യാ​​​ളി സാം​​​സ്കാ​​​രി​​​ക സം​​​ഘ​​​ട​​​ന​​​ക​​​ളു​​​മാ​​​യി ചേ​​​ർ​​​ന്ന് നി​​​യ​​​മ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ക, വി​​​വി​​​ധ ഭാ​​​ഷ​​​ക​​​ളി​​​ൽ ത​​​ർ​​​ജ​​​മ ന​​​ട​​​ത്തു​​​ന്ന​​​തി​​​നു വി​​​ദ​​​ഗ്ദ്ധ​​​രു​​​ടെ സ​​​ഹാ​​​യം ല​​​ഭ്യ​​​മാ​​​ക്കു​​​ക എ​​​ന്നി​​​വ​​​യ്ക്ക് അ​​​ത​​​തു രാ​​​ജ്യ​​​ത്തെ മ​​​ല​​​യാ​​​ളി അ​​​ഭി​​​ഭാ​​​ഷ​​​ക​​​രു​​​ടെ സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​ന് പ​​​ദ്ധ​​​തി ല​​​ക്ഷ്യ​​​മി​​​ടു​​​ന്നു.

കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 24 മ​​​ണി​​​ക്കൂ​​​റും പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന നോ​​​ർ​​​ക്ക ഗ്ലോ​​​ബ​​​ൽ കോ​​​ണ്‍​ടാ​​​ക്‌ട് സെ​​​ന്‍റ​​​റി​​​ന്‍റെ ടോ​​​ൾ ഫ്രീ ​​​ന​​​ന്പ​​​റു​​​ക​​​ളാ​​​യ 1800 425 3939 (ഇ​​​ന്ത്യ​​​യി​​​ൽനി​​​ന്നും) +918802 012 345 (വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്നും, മി​​​സ്ഡ് കോ​​​ൾ സ​​​ർ​​​വീ​​​സ്) ബ​​​ന്ധ​​​പ്പെ​​​ടാ​​​വു​​​ന്ന​​​താ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.