എഡിജിപിക്കെതിരായ ആരോപണം: വിജിലൻസ് അന്വേഷണസംഘം ബുധനാഴ്ച
Saturday, September 14, 2024 2:22 AM IST
തിരുവനന്തപുരം: അനധികൃത സ്വത്ത് സന്പാദനം ഉൾപ്പെടെ എഡിജിപി എം.ആർ. അജിത്കുമാറിനെതിരേ ഉയർന്ന പരാതികൾ അന്വേഷിക്കാനുള്ള വിജിലൻസ് സംഘത്തെ ബുധനാഴ്ച വിജിലൻസ് ഡയറക്ടർ തീരുമാനിക്കും.
അവധിയിലുള്ള വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത ഇന്ന് തിരുവനന്തപുരത്ത് എത്തുമെങ്കിലും ഓഫീസ് അവധിയായതിനാലാണ് അന്വേഷണസംഘത്തെ നിശ്ചയിക്കുന്നത് നീളുന്നത്.
കവടയാറിൽ കൊട്ടാരസമാനമായ മാളിക പണിയുന്നതടക്കം അജിത്കുമാറിനെതിരേയുള്ള സാന്പത്തിക ആരോപണങ്ങൾ എറണാകുളം സ്വദേശിയുടെ പരാതിയിലാണ് അന്വേഷിക്കുക. പി.വി. അൻവർ എംഎൽഎയും ആരോപണം ഉന്നയിച്ചിരുന്നു.