ടെലിവിഷൻ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ബൈജു ചന്ദ്രന്
Saturday, September 14, 2024 2:22 AM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ബൈജു ചന്ദ്രന്.
2022ലെ അവാർഡാണ് പ്രഖ്യാപിച്ചത്. രണ്ടു ലക്ഷം രൂപയും പ്രശംസാപത്രവും ശിൽപ്പവും അടങ്ങുന്നതാണ് അവാർഡ്. സംവിധായകൻ കമൽ ചെയർമാനും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, ഷൈനി ജേക്കബ് ബെഞ്ചമിൻ, ഡോ. ടി.കെ. സന്തോഷ് കുമാർ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.