സ്വർണക്കടത്ത്, കുഴൽപ്പണ-മയക്കുമരുന്ന് മാഫിയകളും നിരോധിത തീവ്രവാദ സംഘടനകളും ഗൂഢാലോചനയിലുണ്ടോയെന്നു സംശയിക്കുന്നതായി മൊഴിയിൽ പറയുന്നു. ഇവർക്കെതിരേ കടുത്ത നിയമ നടപടികൾ സ്വീകരിച്ചതിന്റെ പകയാണ് തീർക്കുന്നത്. ഇവ തെറ്റാണെന്നു തെളിഞ്ഞാൽ ഉന്നയിച്ചവർക്കെതിരേ കേസെടുക്കണം. ആരോപണങ്ങൾ തെറ്റാണെന്നതിനുള്ള തെളിവുകളും ഡിജിപിക്കു കൈമാറി.
അൻവറും ഡിജിപിഓഫീസിൽ വൈകുന്നേരത്തോടെയാണ് പി.വി. അൻവർ എംഎൽഎ പോലീസ് ആസ്ഥാനത്തെത്തി ഡിജിപിയെ കണ്ടത്. ആർഎസ്എസ് കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് എഴുതി നൽകിയതെന്നാണു സൂചന.
പുതുതായി രണ്ടു കാര്യങ്ങൾ അന്വേഷിക്കാനായി ഡിജിപിക്ക് എഴുതി നൽകിയെന്നും ചില തെളിവുകൾ കൈമാറിയെന്നും ഡിജിപിയുമായുള്ള അരമണിക്കൂർ കൂടിക്കാഴ്ചയ്ക്കു ശേഷം അൻവർ മാധ്യമങ്ങളോടു പറഞ്ഞു.
അജിത്കുമാർ ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു തുടരുന്നതിനാൽ തെളിവുകളും വിവരങ്ങളും കൈമാറാൻ പോലീസ് ഉദ്യോഗസ്ഥരും വിരമിച്ച ഉദ്യോഗസ്ഥരും അടക്കമുള്ളവർ ഭയപ്പെടുന്നതായും അൻവർ പറഞ്ഞു.