കേസിന്റെ അന്വേഷണ പുരോഗതി ആരോപണവിധേയനായ ഉദ്യോഗസ്ഥന് വിലയിരുത്തുന്നതിലെ അസ്വാഭാവികത ഒഴിവാക്കാനുള്ള ഡിജിപിയുടെ നീക്കമാണ് ഇതോടെ അട്ടിമറിക്കപ്പെട്ടത്. നിര്‍ദേശം അവഗണിച്ചതു സംബന്ധിച്ച് വിശദീകരണം തേടാൻ ഡിജിപി ഷെയ്ഖ് ദര്‍വേസ് സാഹിബ് നിര്‍ദേശം നല്കി.
ക്രൈംബ്രാഞ്ച് ഭാര്യയുടെ മൊഴിയെടുത്തു കോഴിക്കോട്: മാമി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഭാര്യ റംലയുടെ മൊഴി രേഖപ്പെടുത്തി. ഡിവൈഎസ്പി യു. പ്രേമന്റെ നേതൃത്വത്തിലുള്ള സംഘമാണ് റംലയുടെ വൈഎംസിഎ ക്രോസ് റോഡിലെ ഫ്ലാറ്റിലെത്തി മൊഴിയെടുത്തത്. ഇന്നലെ രാവിലെ ഒമ്പതിനു തുടങ്ങിയ മൊഴിയെടുപ്പ് ഉച്ചകഴിഞ്ഞ് മൂന്നുവരെ തുടർന്നു. നേരത്തെ ലോക്കൽ പോലീസിനു നൽകിയ മൊഴി അടിസ്ഥാനമാക്കിയാണു വിവരങ്ങൾ ശേഖരിച്ചത്. നേരത്തെ ക്രൈംബ്രാഞ്ച് സംഘം മകൾ അദീബ നൈനയുടെ മൊഴിയെടുത്തിരുന്നു.