ട്രഷറി ബില്ലുകൾക്കു കടുത്ത നിയന്ത്രണം; വികസനപദ്ധതികൾക്കു കുരുക്കാകും
Thursday, September 19, 2024 1:28 AM IST
നിശാന്ത് ഘോഷ്
കണ്ണൂർ: കടുത്ത സാന്പത്തിക പ്രതിസന്ധിയെത്തുടർന്ന് സർക്കാർ ട്രഷറികളിൽ നിയന്ത്രണം ഏർപ്പെടുത്തി. പദ്ധതികളുമായി ബന്ധപ്പെട്ട ബില്ലുകൾ മാറുന്നതിന്റെ പരിധി നിലവിലുള്ളതിൽനിന്ന് അഞ്ചിലൊന്നായി ചുരുക്കിയാണു ധനകാര്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്.
നിലവിൽ 25 ലക്ഷം വരെയുള്ള ബില്ലുകൾ ട്രഷറിയിൽനിന്നു പാസാക്കിയിരുന്നു. പുതിയ ഉത്തരവനുസരിച്ച് അഞ്ചു ലക്ഷം വരെ മാത്രം തുകയുടെ ബില്ലുകളേ പാസാക്കേണ്ടതുള്ളൂ എന്നാണു ധനകാര്യ വകുപ്പ് ട്രഷറികൾക്ക് ഉത്തരവിറക്കിയിരിക്കുന്നത്.
അഞ്ചു ലക്ഷത്തിൽ കൂടുതലുള്ള ബില്ലുകൾ ട്രഷറികളിൽനിന്നു മാറാൻ കഴിയാത്ത അവസ്ഥ വരുന്നതോടെ തദ്ദേശ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളിടങ്ങളിൽ നടന്നുവരുന്ന വികസന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും.