വ​ള്ള​ത്തി​ൽനി​ന്നു വീ​ണ തു​ഴ​ച്ചി​ലു​കാ​ര​ൻ മ​രി​ച്ചു
വ​ള്ള​ത്തി​ൽനി​ന്നു വീ​ണ  തു​ഴ​ച്ചി​ലു​കാ​ര​ൻ  മ​രി​ച്ചു
Wednesday, September 18, 2024 12:06 AM IST
ചെ​​ങ്ങ​​ന്നൂ​​ർ: വ​​ള്ള​​ത്തി​​ൽ​​നി​​ന്ന് വെ​​ള്ള​​ത്തി​​ൽ വീ​​ണ തു​​ഴ​​ച്ചി​​ലു​​കാ​​ര​​ൻ മ​​രി​ച്ചു. പാ​​ണ്ട​​നാ​​ട് പ​​ഞ്ചാ​​യ​​ത്ത് അ​​ഞ്ചാം വാ​​ർ​​ഡി​​ൽ മു​​ത​​വ​​ഴി ന​​ടു​​വി​​ലേ​​ത്ത് ഹ​​രി​​ദാ​​സി​​ന്‍റെ​യും രമണിയു​ടെ​യും മ​​ക​​ൻ അ​​പ്പു​​വെ​​ന്നു വി​​ളി​​ക്കു​​ന്ന വി​​ഷ്ണു​​ദാ​​സ് (22) ആ​​ണ് മ​​രി​​ച്ച​​ത്.

ഇ​​ന്ന​​ലെ ന​​ട​​ന്ന ഗു​​രു ചെ​​ങ്ങ​​ന്നൂ​​ർ ട്രോ​​ഫി ച​​ത​​യം ജ​​ലോ​​ത്സ​​വ​​ത്തി​​നി​​ട​​യി​​ൽ മു​​ത​​വ​​ഴി​, കോ​​ടി​​യാ​​ട്ടു​​ക​​ര പ​​ള്ളി​​യോ​​ട​​ങ്ങ​​ൾ ത​​മ്മി​​ൽ കൂ​​ട്ടി​​യി​​ടി​​ച്ചു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ മു​​ത​​വ​​ഴി വ​​ള്ള​​ത്തി​​ൽ​നി​​ന്നു വി​​ഷ്ണു വെ​​ള്ള​​ത്തി​​ൽ വീ​​ഴു​​ക​​യാ​​യി​​രു​​ന്നു.


ഫ​​യ​​ർ ഫോ​​ഴ്സും നാ​​ട്ടു​​കാ​​രും വെ​​ള്ള​​ത്തി​​ലി​​റ​​ങ്ങി ക​​ര​​യ്ക്കു ക​​യ​​റ്റി ചെ​​ങ്ങ​​ന്നൂ​​ർ ജി​​ല്ലാ ആ​​ശു​​പ​​ത്രി​​യി​​ൽ എ​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. ബി ​ബാ​ച്ച് മ​ത്സ​ര​ങ്ങ​ൾ അ​വ​സാ​നി​ക്കാ​റാ​യ​പ്പോ​ഴാ​ണ് പ​ള്ളി​യോ​ട​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് വ​ള്ളം​ക​ളി​യു​ടെ ഫൈ​ന​ൽ ഉ​പേ​ക്ഷി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.