മൂന്നു വിധത്തിൽ കുട്ടികൾക്കു സഹായം ഉറപ്പാക്കാനാണു തീരുമാനം. ഒറ്റത്തവണ ധനസഹായമായി കുട്ടിക്ക് 18 വയസായതിനു ശേഷം പിൻവലിക്കാവുന്ന തരത്തിൽ ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെയും കുട്ടിയുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിൽ തുക നിക്ഷേപിക്കും. അതത് മാസങ്ങളിൽ ഈ തുകയുടെ പലിശ കുട്ടിയുടെ അക്കൗണ്ടിലേക്കു ട്രാൻസ്ഫർ ചെയ്യും.
പ്രതിമാസ സ്പോണ്‍സർഷിപ്പാണ് രണ്ടാമത്തേത്. കുട്ടിയുടെയും കുട്ടിയെ പരിചരിക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി നിശ്ചയിച്ചിട്ടുള്ള രക്ഷിതാവിന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിൽ അതത് മാസം തുക നിക്ഷേപിക്കും.
കുട്ടിയുടെ പഠനത്തിനും മറ്റ് ആവശ്യങ്ങൾക്കും വേണ്ടിവരുന്ന തുക നൽകാൻ തയാറായ സ്പോണ്‍സർമാർക്കു സ്പോണ്‍സർഷിപ് ആൻഡ് ഫോസ്റ്റർ കെയർ കമ്മിറ്റിയുടെ അനുമതിക്കു വിധേയമായി തുക ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കു നേരിട്ടു നൽകാം.
സ്പോണ്‍സർഷിപ്പിനു മുന്നോട്ടു വന്നി ട്ടുള്ളവരുടെ പാനൽ തയാറാക്കേണ്ടതു ജില്ലാ ശിശു സംരക്ഷണ ഓഫീസറാണ്. സ്പോണ്‍സർഷിപ് സംബന്ധിച്ച മാർഗരേഖ രണ്ടാഴ്ചയ്ക്കുള്ളിൽ തയാറാക്കി സമർപ്പിക്കാനാണു വനിത- ശിശു വികസന വകുപ്പു ഡയറക്ടർക്കു സർക്കാർ നൽകിയിരിക്കുന്ന നിർദേശം.