കോണ്ഗ്രസ് മണ്ഡലംതല പ്രതിഷേധം ഇന്ന്
Wednesday, September 18, 2024 1:57 AM IST
തിരുവനന്തപുരം: വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു കള്ളക്കണക്കിലൂടെ ഫണ്ട് തട്ടിപ്പും ദുരുപയോഗവും നടത്തുന്ന എൽഡിഎഫ് സർക്കാരിന്റെയും ദുരന്തബാധിതർക്ക് അടിയന്തര സാന്പത്തികസഹായം നൽകുന്നതിൽ അലംഭാവം കാട്ടുന്ന കേന്ദ്ര സർക്കാരിന്റെയും നടപടിയിൽ പ്രതിഷേധിച്ച് കോണ്ഗ്രസ് ഇന്നു സംസ്ഥാന വ്യാപകമായി പ്രതിഷേധപ്രകടനം നടത്തും.
ഇന്നു വൈകുന്നേരം അഞ്ചിനു മണ്ഡലം കോണ്ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം. ലിജു അറിയിച്ചു.