തൃശൂരില്‍നിന്നു ജീവനുംകൊണ്ട് രക്ഷപ്പെട്ടു: കെ. മുരളീധരന്
Thursday, September 19, 2024 1:28 AM IST
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍നിന്നു ജീവനുംകൊണ്ട് രക്ഷപ്പെടുകയായിരുന്നുവെന്നു കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്. “ഒരു വണ്ടിയില്‍ കയറി യാത്ര ചെയ്യാന്‍ എന്നോടുപറഞ്ഞു.
വണ്ടിയില്‍ സ്റ്റിയറിംഗും നട്ടും ബോള്ട്ടുമൊന്നുമില്ല. തൃശൂരില്‍ ചെന്ന് പെട്ടുപോയി. എങ്ങനെയൊക്കെയോ തടി കേടാകാതെ രക്ഷപ്പെട്ടു. കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ അടക്കമുള്ളവരാണ് അതിനു മുന്‍പന്തിയില്‍ നിന്നത്’’ മുരളീധരൻ പറഞ്ഞു.