‘ബിഗ് ഫാമിലി റിട്രീറ്റ്’ ഡിവൈനില്‍ 20 മുതൽ
Wednesday, September 18, 2024 12:06 AM IST
കൊച്ചി: ക്രിസ്ത്യന്‍ മൂവ്മെന്റ് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ വലിയ കുടുംബങ്ങളുടെ ത്രിദിന സംഗമം (‘ബിഗ് ഫാമിലി റിട്രീറ്റ്’) 20 മുതല്‍ 22 വരെ മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിൽ നടക്കും. നാലും അതിലധികവും മക്കളുള്ള അഞ്ഞൂറോളം കുടുംബങ്ങൾ പങ്കെടുക്കും.
വിവിധ സഭാ മേലധ്യക്ഷന്മാര് സംഗമത്തെ അഭിസംബോധന ചെയ്യും. എല്‍വിസ് കോട്ടൂരാൻ ചര്‍ച്ചകളും ക്ലാസുകളും നയിക്കും. വലിയ കുടുംബങ്ങളുമായി ബന്ധപ്പെട്ടു വിദഗ്ധർ വിവിധ വിഷയങ്ങളിൽ സംവദിക്കും.
ഇതര സംസ്ഥാനങ്ങളില്‍നിന്നും വിദേശ രാജ്യങ്ങളില്‍നിന്നുമായി വിവിധ ക്രൈസ്തവ സഭാ വിഭാഗങ്ങളിലെ കുടുംബങ്ങൾ പങ്കെടുക്കുമെന്നു ക്രിസ്ത്യന്‍ മൂവ്മെന്റ് ഓഫ് ഇന്ത്യ പ്രസിഡന്റ് ആന്റണി പാലിമറ്റം, ജനറല്‍ സെക്രട്ടറി ജോസ് തട്ടില്‍, ട്രഷറർ സണ്ണി സബാസ്റ്റ്യൻ കാട്ടൂക്കാരൻ എന്നിവര്‍ അറിയിച്ചു.