ഉറ്റ സുഹൃത്തിനെ നഷ്ടമായി: മമ്മൂട്ടി
Saturday, September 14, 2024 2:22 AM IST
കൊച്ചി: സിപിഎം ദേശീയ ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി നടന് മമ്മൂട്ടി. യെച്ചൂരി തന്റെ ദീര്‍ഘകാലത്തെ സുഹൃത്താണെന്ന് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
യെച്ചൂരിയുടെ വിയോഗം ഏറെ വേദനിപ്പിക്കുന്നതാണ്. സമര്‍ഥനായ രാഷ്ട്രീയനേതാവും തന്നെ ഏറ്റവും അടുത്തു മനസിലാക്കിയ സുഹൃത്തുമാണ് യെച്ചൂരി. അദ്ദേഹത്തെ തനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും മമ്മൂട്ടി കുറിച്ചു.