കെഎസ്ആര്‍ടിസി വിവാദ ഉത്തരവ്: ഉദ്യോഗസ്ഥര്ക്കെതിരേ നടപടിക്ക് സാധ്യത
Sunday, September 15, 2024 1:29 AM IST
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും ഒരു വിഹിതം മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന ഉത്തരവ് ഇറക്കിയ ഉദ്യോഗസ്ഥര്ക്കെതിരേ നടപടിക്ക് സാധ്യത.
ഉത്തരവിനു പിന്നില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍ അടിയന്തരമായി ഉത്തരവ് പിന്വലിക്കാനു നിര്‍ദേശം നല്കി.