കൈതപ്രത്തിനു സമ്മാനവുമായി യൂസഫലി എത്തി
Sunday, September 15, 2024 1:29 AM IST
കോഴിക്കോട്: പ്രിയമിത്രത്തിനു സ്നേഹസമ്മാനവുമായി തിരുവണ്ണൂരിലെ കാരുണ്യം വീട്ടിലേക്ക് അപ്രതീക്ഷിതമായി എം.എ. യൂസഫലി എത്തി.
താൻ സ്നേഹത്തോടെ ഇക്കയെന്നു വിളിക്കുന്ന യൂസഫലിയെ സംഗീതസമ്മാനവുമായി കൈതപ്രം ദാമോദരൻ നന്പൂതിരി വരവേറ്റു. ലുലുവിന്റെ സ്വാഗതഗാനം കൈതപ്രത്തിന്റെ ശിഷ്യർ ഏറ്റുപാടി.
പിന്നാലെ കൈയിൽ കരുതിയ മുത്ത് പതിച്ച സഫ്ടികശില്പം യൂസഫലി കൈതപ്രത്തിനു സമ്മാനിച്ചു. കോഴിക്കോട് ലുലു മാളിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണു കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വീട് എം.എ. യൂസഫലി സന്ദർശിച്ചത്. ഏറെനേരം കൈതപ്രത്തിനും കുടുംബത്തിനുമൊപ്പം വിശേഷങ്ങൾ പങ്കിട്ടശേഷമാണു യൂസഫലി മടങ്ങിയത്.