‘അമ്മ’ ട്രേഡ് യൂണിയന് ഉണ്ടാക്കുമെന്നത് ഒരിക്കലും നടക്കാത്ത കാര്യം: നടന് ജോയ് മാത്യു
Saturday, September 14, 2024 2:22 AM IST
കൊച്ചി: താരസംഘടനയായ ‘അമ്മ’ ട്രേഡ് യൂണിയന് ഉണ്ടാക്കുമെന്നത് ഒരിക്കലും നടക്കാത്ത കാര്യമെന്നു നടന് ജോയ് മാത്യു.
‘അമ്മ’ ചലച്ചിത്രതാരങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്നും തുല്യവേതനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഒരിക്കലും നടപ്പിലാക്കാന്‍ സാധിക്കാത്തതിനാല്‍ത്തന്നെ താരസംഘടനയില്‍ ട്രേഡ് യൂണിയന് എന്നത് ഒരിക്കലും പ്രായോഗികമല്ലെന്നും ജോയ് മാത്യു സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ട്രേഡ് യൂണിയന് അല്ല വെല്‍ഫയര്‍ സംഘടന മാത്രമെന്ന് ബൈലോയില്‍ തന്നെ പറയുന്ന സംഘടനയാണ് ‘അമ്മ’യെന്നും വിപണിമൂല്യമുള്ള താരങ്ങള്‍ക്കും ആളുകള്‍ക്കും കൂടുതല്‍ പ്രതിഫലമുണ്ടാകുമെന്നു മനസിലാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.