സംഭവത്തില്‍ നടപടി സ്വീകരിച്ചതായും വാഹനമോടിച്ചയാളുടെ ലൈസന്‍സ് റദ്ദാക്കുന്നത് പരിശോധിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് കോടതിയെ അറിയിച്ചു. എട്ടു വാഹനങ്ങള്‍ പിടിച്ചെടുത്തു. പിടിച്ചെടുത്ത വാഹനങ്ങളുടെ ഫോട്ടോയും കോടതിക്കു കൈമാറി.
വാഹന ഉടമയ്ക്കും ഡ്രൈവര്‍ക്കുമെതിരേ പ്രോസിക്യൂഷന് നടപടി സ്വീകരിക്കണമെന്നുമാണ് ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്. ഗതാഗത കമ്മീഷണര്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നു നിര്‍ദേശിച്ച കോടതി ഹര്‍ജി 27ന് പരിഗണിക്കാന്‍ മാറ്റി.
വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഇത്തരം അഭ്യാസം അനുവദിക്കരുതെന്ന് കോടതി ഉത്തരവിട്ടു. കറുത്ത വസ്ത്രങ്ങളണിഞ്ഞു ബഹളത്തോടെ ഓഡി അടക്കമുള്ള ആഡംബര വാഹനങ്ങളിലായിരുന്നു ഫാറൂഖ് കോളജ് വിദ്യാര്‍ഥികള്‍ റോഡ്ഷോ നടത്തിയത്.