റബര്‍ വിലസ്ഥിരത: സബ്സിഡി വിതരണം തുടങ്ങി
Saturday, September 14, 2024 2:22 AM IST
കോട്ടയം: റബര്‍ വിലസ്ഥിരതാ പദ്ധതിയില്‍ സബ്സിഡി തുക വിതരണം തുടങ്ങി. ഒരു കിലോ റബര്‍ ഷീറ്റിന് 180 രൂപ താങ്ങുവില പ്രകാരം 2023 ജൂലൈ മുതലുള്ള സബ്സിഡിയാണ് നല്‍കുന്നത്.
5.5 ലക്ഷം കര്‍ഷകര്‍ക്കായി 62.09 കോടി രൂപയാണ് ഈ പദ്ധതിയില്‍ കുടിശികയുള്ളത്. കഴിഞ്ഞ ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ബില്ലുകള്‍ സമര്‍പ്പിച്ച കര്‍ഷകര്‍ക്കാണ് തുക നല്കിത്തുടങ്ങിയത്.
എട്ടു മാസമായി വില 180 രൂപയ്ക്ക് മുകളിലായതിനാല്‍ നടപ്പുബജറ്റില്‍ വകയിരുത്തിയ 600 കോടിയില്‍ ഒരു രൂപപോലും ചെലവുവരില്ല. റബര്‍ വില ഉയര്‍ന്ന സാഹചര്യത്തില്‍ വില സ്ഥിരതാ പദ്ധതി അവസാനിപ്പിക്കാനും ആലോചനയുണ്ട്.
റബര്‍ ബോര്‍ഡ് സബ്സിഡി വിതരണം വൈകും
കോട്ടയം: റബര്‍ മഴമറ, തുരിശടി എന്നിവയ്ക്ക് ഹെക്ടറിന് 4000 രൂപ വീതം റബര്‍ ബോര്‍ഡ് നല്കുന്ന സബ്സിഡി വിതരണം വൈകും.
ആര്‍പിഎസുകളില്‍ അപേക്ഷ സ്വീകരിക്കുന്നുണ്ടെങ്കിലും റബര്‍ ബോര്‍ഡിന് ഇതിനുള്ള തുക നവംബറില്‍ മാത്രമേ ലഭിക്കു. അടുത്ത വര്‍ഷം ആദ്യത്തോടെ മാത്രമേ തുക കര്‍ഷകര്‍ക്ക് ലഭിക്കാനിടയുള്ളു. സംസ്ഥാനത്ത് രണ്ടു ലക്ഷത്തോളം കര്‍ഷകര്‍ ഇതിനുള്ള അപേക്ഷ നല്‍കിയിട്ടുണ്ട്.