ദുരന്തമേഖലയിൽ കത്തോലിക്കാ സഭയുടെ പ്രവർത്തനം മാതൃകാപരം: മന്ത്രി ഒ.ആർ. കേളു
Saturday, September 14, 2024 2:22 AM IST
മാനന്തവാടി: പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്ക് കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ നടത്തിവരുന്ന ദുരിതാശ്വാസ - പുനരധിവാസ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നു സംസ്ഥാന പട്ടികജാതി - പട്ടികവർഗ വികസന മന്ത്രി ഒ.ആർ. കേളു.
വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ, കത്തോലിക്കാസഭ ദുരന്തബാധിതരുടെ അക്കൗണ്ടിലേക്ക് 9500 രൂപ വീതം നൽകിവരുന്നതിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സർക്കാർ പുഞ്ചിരിമട്ടം ഉരുൾപൊട്ടലിൽ ഉൾപ്പെട്ടവരുടെ പുനരധിവാസം സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തു വരികയാണെന്നും കത്തോലിക്കാസഭ അടക്കം സഹകരിക്കുവാൻ തയാറായ മുഴുവൻ പങ്കാളികളെയും ഉൾപ്പെടുത്തി മാതൃകാപരമായ രീതിയിൽ സമയബന്ധിതമായി പുനരധിവാസം പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.
മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം അധ്യക്ഷത വഹിച്ചു. മനുഷ്യമനസിനെ ഏകോപിപ്പിക്കുന്നതിന് ദുരന്ത മേഖലയിലെ പ്രവർത്തനങ്ങളിലൂടെ സാധിതമായെന്നും ഇനിയും എല്ലാവരും ഏകമനസോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കാരിത്താസ് ഇന്ത്യ, കേരള സോഷ്യൽ സർവീസ് ഫോറം, കാത്തലിക് റിലീഫ് സർവീസ് മാനന്തവാടി, ബത്തേരി, കോഴിക്കോട്, താമരശേരി എന്നീ രൂപതകളിലെ സാമൂഹ്യസേവന വിഭാഗങ്ങൾ എന്നിവ വഴി ആയിരക്കണക്കിന് കുടുംബങ്ങളെ സഹായിക്കാൻ സാധിച്ചു.
കാരിത്താസ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോളി പുത്തൻപുര, കേരള സോഷ്യൽ സർവീസ് ഫോറം എക്സിക്യൂട്ടിവ് ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ, മാനന്തവാടി രൂപതാ പ്രൊക്യൂറേറ്റർ ഫാ. ജോസ് കൊച്ചറക്കൽ, കാരിത്താസ് ഇന്ത്യ അസോസിയേറ്റ് ഡയറക്ടർ ഫാ. ആന്റണി ഫെർണാണ്ടസ്, കാത്തലിക് റിലീഫ് സർവീസ് സൗത്ത് ഇന്ത്യ ഹെഡ് ഓഫ് ഓപ്പറേഷൻസ് ജോമി ജോസഫ്, കാരിത്താസ് ഇന്ത്യ ടീം ലീഡർ ഡോ.വി.ആർ. ഹരിദാസ്, കാത്തലിക് റിലീഫ് സർവീസ് ടെക്നിക്കൽ കണ്സൾട്ടന്റ് എം. അരുളപ്പ, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടിവ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ, ശ്രേയസ് ബത്തേരി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഡേവിഡ് ആലുങ്കൽ, ജീവന എക്സിക്യൂട്ടീവ് ഡയറക്ർ ഫാ. വി.സി. ആൽബർട്ട്, സെന്റർ ഫോർ ഓവർ ഓൾ ഡെവലപ്മെന്റ് താമരശേരി ഡയറക്ടർ ഫാ. സായി പാറൻകുളങ്ങര, കേരള സോഷ്യൽ സർവീസ് ഫോറം ടീം ലീഡർ കെ.ഡി. ജോസഫ്, കാരിത്താസ് സ്റ്റേറ്റ് ഓഫീസർ അഭീഷ് ആന്റണി, ഫിനാൻസ് ഓഫീസർ നിക്സണ് മാത്യു, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി പ്രോഗ്രാം ഓഫീസർ പി.എ. ജോസ്, ശ്രേയസ് പ്രോഗ്രാം ഓഫീസർ കെ.വി. ഷാജി, ജീവന പ്രോഗ്രാം ഓഫീസർ പി. വിനീത, ഡിഒഡി താമരശേരി പ്രോഗ്രാം ഓഫീസർ സിദ്ധാർഥ് എസ്. നാഥ് എന്നിവർ പ്രസംഗിച്ചു.