“ഓണം കേരളത്തിന്റെ വിളവെടുപ്പിന്റെ ഉത്സവമാണ്. മുൻപെങ്ങോ ഉണ്ടായിരുന്നു എന്നു കരുതപ്പെടുന്ന വിവേചനരഹിതവും സമത്വസുന്ദരവുമായ ഒരു കാലത്തിന്റെ ഓർമപ്പെടുത്തൽ കൂടിയാണ് ഓണം. സാഹോദര്യത്തിന്റെയും സമൃദ്ധിയുടെയും ഭൂതകാലത്തെ ക്കുറിച്ചുള്ള ഹൃദ്യമായ ഓർമ്മകൾ സഹവർത്തിത്വത്തിന്റെയും അഭിവൃദ്ധിയുടെയും ഭാവികാലം കെട്ടിപ്പടുക്കാനുള്ള വറ്റാത്ത ഉൗർജമാണ് നൽകുന്നത്”
“പ്രതികൂല ജീവിതസാഹചര്യങ്ങളുണ്ടെങ്കിൽ പോലും ആഹ്ലാദിക്കാനും സന്തോഷിക്കാനും ഒന്നിച്ചു ചേരാനും സൗഹൃദങ്ങൾ പുതുക്കാനുമുള്ള അവസരങ്ങളാണ് ഉത്സവാഘോഷങ്ങൾ.