നെൽകർഷകർക്കുള്ള കുടിശിക ; 200 കോടി ഓണത്തിന് വിതരണം ചെയ്യണം: മോൻസ് ജോസഫ്
നെൽകർഷകർക്കുള്ള കുടിശിക ; 200 കോടി ഓണത്തിന്  വിതരണം  ചെയ്യണം: മോൻസ് ജോസഫ്
Saturday, September 7, 2024 1:54 AM IST
കോ​​​ട്ട​​​യം: ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം നെ​​​ല്ല് സം​​​ഭ​​​രി​​​ച്ച ഇ​​​ന​​​ത്തി​​​ൽ കൃ​​​ഷി​​​ക്കാ​​​ർ​​​ക്കു കൊ​​​ടു​​​ത്തു​​തീ​​​ർ​​​ക്കാ​​​നു​​​ള്ള കു​​​ടി​​​ശി​​​ക​​​യാ​​​യ 200 കോ​​​ടി രൂ​​​പ ഓ​​​ണ​​​ത്തി​​​ന് മു​​​മ്പ് വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​ൻ അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് കേ​​​ര​​​ള കോ​​​ൺ​​​ഗ്ര​​​സ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ചെ​​​യ​​​ർ​​​മാ​​​ൻ മോ​​​ൻ​​​സ് ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

കേ​​​ര​​​ള കോ​​​ൺ​​​ഗ്ര​​​സി​​ന്‍റെ​​​യും കേ​​​ര​​​ള ക​​​ർ​​​ഷ​​​ക യൂ​​​ണി​​​യ​​ന്‍റെ​​​യും ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ കോ​​​ട്ട​​​യ​​​ത്ത് പാ​​​ഡി ഓ​​​ഫീ​​​സി​​​ന് മു​​​മ്പി​​​ൽ ന​​​ട​​​ത്തി​​​യ സം​​​സ്ഥാ​​​ന​​​ത​​​ല ക​​​ർ​​​ഷ​​​ക സ​​​മ​​​രം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

നെ​​​ല്ല് സം​​​ഭ​​​രി​​​ച്ച ശേ​​​ഷം വ​​​ർ​​​ഷ​​​ങ്ങ​​​ളോ​​​ളം പ​​​ണം കൊ​​​ടു​​​ക്കാ​​​തെ ക​​​ഷ്ട​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ലൂ​​​ടെ അ​​​ടു​​​ത്ത കൃ​​​ഷി​​​യി​​​റ​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​തെ നെ​​​ൽ​​​ക​​​ർ​​​ഷ​​​ക​​​രെ ദു​​​രി​​​ത​​​ത്തി​​​ലാ​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​യാ​​​ണ് കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​റു​​​ക​​​ൾ തു​​​ട​​​ർ​​​ച്ച​​​യാ​​​യി നടപ്പാക്കുന്നതെന്ന്‌ അ​​​ദ്ദേ​​​ഹം കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.


ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. ജെ​​​യ്സ​​​ൺ ജോ​​​സ​​​ഫ് ഒ​​​ഴു​​​ക​​​യി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ അ​​​ഡ്വ. ജോ​​​യി ഏ​​​ബ്ര​​​ഹാം, ഡെ​​​പ്യൂ​​​ട്ടി ചെ​​​യ​​​ർ​​​മാ​​​ൻ അ​​​ഡ്വ. ഫ്രാ​​​ൻ​​​സി​​​സ് ജോ​​​ർ​​​ജ് എം​​​പി എ​​​ന്നി​​​വ​​​ർ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി.

സം​​​സ്ഥാ​​​ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ കെ.​​​എ​​​ഫ്. വ​​​ർ​​​ഗീ​​​സ്, തോ​​​മ​​​സ് ക​​​ണ്ണം​​​ന്ത​​​റ, മാ​​​ഞ്ഞൂ​​​ർ മോ​​​ഹ​​​ൻ​​​കു​​​മാ​​​ർ, പ്രി​​​ൻ​​​സ് ലൂ​​​ക്കോ​​​സ്, വി.​​​ജെ. ലാ​​​ലി, എ.​​​കെ. ജോ​​​സ​​​ഫ്, സ​​​ന്തോ​​​ഷ് കാ​​​വു​​​കാ​​​ട്ട്, ബി​​​നു ചെ​​​ങ്ങ​​​ളം, ക​​​ർ​​​ഷ​​​ക യൂ​​​ണി​​​യ​​​ൻ സം​​​സ്ഥാ​​​ന ഓ​​​ഫീ​​​സ് ചാ​​​ർ​​​ജ് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജോ​​​സ് ജ​​​യിം​​​സ് നി​​​ല​​​പ്പ​​​ന തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.