അ​ത്ത​ച്ചു​വ​ടി​ൽ നൃ​ത്തംവ​ച്ച് രാ​ജ​വീ​ഥി
അ​ത്ത​ച്ചു​വ​ടി​ൽ നൃ​ത്തംവ​ച്ച് രാ​ജ​വീ​ഥി
Saturday, September 7, 2024 12:01 AM IST
ഷി​​​ബു ജേ​​​ക്ക​​​ബ്

തൃ​​​​പ്പൂ​​​​ണി​​​​ത്തു​​​​റ: വീ​​​​ഥി​​​​ക​​​​ളി​​​​ൽ വ​​​​ർ​​​​ണ​​​​ത്തി​​​​ന്‍റെ മ​​​​ഴ​​​​വി​​​​ല്ല് വി​​​​രി​​​​യി​​​​ച്ച് അ​​​​ത്തം ഘോ​​​​ഷ​​​​യാ​​​​ത്ര. ഓ​​​​ണാ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ വ​​​​ര​​​​വ​​​​റി​​​​യി​​​​ച്ച് തൃ​​​​പ്പൂ​​​​ണി​​​​ത്തു​​​​റ​​​​യി​​​​ൽ ന​​​​ട​​​​ന്ന അ​​​​ത്തം ഘോ​​​​ഷ​​​​യാ​​​​ത്ര രാ​​​​ജ​​​​വീ​​​​ഥി​​​​യി​​​​ലെ​​​​ത്തി​​​​യ ജ​​​​ന​​​​സ​​​​ഞ്ച​​​​യ​​​​ത്തി​​​​ന് ദൃ​​​​ശ്യ​​​വി​​​​രു​​​​ന്നാ​​​​യി.

വ​​​​ട​​​​ക്കേ മ​​​​ല​​​​ബാ​​​​റി​​​​ലെ​​​​യും തെ​​​​ക്ക​​​​ൻ തി​​​​രു​​​​വി​​​​താം​​​​കൂ​​​​റി​​​​ലെ​​​​യും പ്രാ​​​​ചീ​​​​ന ക​​​​ലാ​​​​രൂ​​​​പ​​​​ങ്ങ​​​​ൾ നി​​​​റ​​​​ഞ്ഞാ​​​​ടി​​​​യ ഘോ​​​​ഷ​​​​യാ​​​​ത്ര കാ​​​​ണി​​​​ക​​​​ളു​​​​ടെ മ​​​​നം ക​​​​വ​​​​ർ​​​​ന്നു. രാ​​​​വി​​​​ലെ ഉ​​​​ദ്ഘാ​​​​ട​​​​ന​​​സ​​​​മ​​​​യ​​​​ത്ത് വെ​​​​യി​​​​ൽ മ​​​​ങ്ങി ഇ​​​​ട​​​​യ്ക്കു മ​​​​ഴ പെ​​​​യ്തെ​​​​ങ്കി​​​​ലും പി​​​​ന്നീ​​​​ട് മാ​​​നം തെ​​​​ളി​​​​ഞ്ഞ​​​​തോ​​​​ടെ ശോ​​​​ഭ കെ​​​​ടാ​​​​തെ ഓ​​​​ണ​​​​ത്തി​​​ന്‍റെ​ വി​​​​ളം​​​​ബ​​​​ര​​​​മ​​​​റി​​​​യി​​​​ച്ച് ഘോ​​​​ഷ​​​​യാ​​​​ത്ര ന​​​​ഗ​​​​രം ചു​​​​റ്റി അ​​​​ത്തം ന​​​​ഗ​​​​റി​​​​ൽ തി​​​​രി​​​​ച്ചെ​​​​ത്തി.

പ​​​​ഴ​​​​യ കാ​​​​ല​​​​ത്തെ രാ​​​​ജ​​​​വി​​​​ളം​​​​ബ​​​​ര​​​​ത്തെ അ​​​​നു​​​​സ്മ​​​​രി​​​​പ്പി​​​​ച്ച് പെ​​​​രു​​​​മ്പ​​​​റ മു​​​​ഴ​​​​ക്കി ന​​​​കാ​​​​ര​​​​യും മാ​​​​വേ​​​​ലി ത​​​​മ്പു​​​​രാ​​​​നും ന​​​​യി​​​​ച്ച ഘോ​​​​ഷ​​​​യാ​​​​ത്ര​​​​യു​​​​ടെ പി​​​​ന്നാ​​​​ലെ​​​​യെ​​​​ത്തി​​​​യ സ്കൂ​​​​ൾ കു​​​​ട്ടി​​​​ക​​​​ളു​​​​ടെ വി​​​​വി​​​​ധ​​​​ങ്ങ​​​​ളാ​​​​യ ക​​​​ലാ​​​​പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ വീ​​​​ഥി​​​​ക​​​​ളി​​​​ൽ വ​​​​ർ​​​​ണ​​​​ങ്ങ​​​​ളു​​​​ടെ മ​​​​നോ​​​​ഹാ​​​​രി​​​​ത പ​​​​ക​​​​ർ​​​​ന്നു.

പി​​​​ന്നാ​​​​ലെ​​​​യെ​​​​ത്തി​​​​യ തെ​​​​യ്യം, പു​​​​ലി​​​​ക​​​​ളി സം​​​​ഘ​​​​ങ്ങ​​​​ൾ, വി​​​​വി​​​​ധ​​​​ങ്ങ​​​​ളാ​​​​യ കാ​​​​വ​​​​ടി​​​​ക​​​​ൾ, കൃ​​​​ഷ്ണ​​​​നാ​​​​ട്ടം, ബൊ​​​​മ്മ​​​​ലാ​​​​ട്ടം, ക​​​​ര​​​​കാ​​​​ട്ടം, പ​​​​ട​​​​യ​​​​ണി, ഗ​​​​രു​​​​ഡ​​​​ൻ പ​​​​റ​​​​വ, ചി​​​​ന്ത് മേ​​​​ളം, കു​​​​മ്മാ​​​​ട്ടി, തെ​​​​യ്യ​​​​ങ്ങ​​​​ൾ, മ​​​​യി​​​​ൽ നൃ​​​​ത്തം, പു​​​​രാ​​​​ണ ക​​​​ഥാ​​​​പാ​​​​ത്ര​​​​ങ്ങ​​​​ൾ, പ്ര​​​​ച്ഛ​​​​ന്ന​​​​വേ​​​​ഷ രൂ​​​​പ​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങി നി​​​​ര​​​​വ​​​​ധി​​​​യാ​​​​യ നാ​​​​ട​​​​ൻ ക​​​​ലാ​​​​രൂ​​​​പ​​​​ങ്ങ​​​​ൾ അ​​​​ത്തം ഘോ​​​​ഷ​​​​യാ​​​​ത്ര​​​​യു​​​​ടെ നാ​​​​ട​​​​ൻ പ്രൗ​​​​ഢി വി​​​​ളി​​​​ച്ചോ​​​​തി. അ​​​​ത്തം ന​​​​ഗ​​​​റി​​​​ൽ​​​നി​​​​ന്ന് പു​​​​തി​​​​യ ബ​​​​സ്‌​​​സ്റ്റാ​​​​ൻ​​​​ഡ്, സ്റ്റാ​​​​ച്യൂ, കി​​​​ഴ​​​​ക്കേ​​​​ക്കോ​​​​ട്ട, പ​​​​ഴ​​​​യ ബ​​​​സ്‌​​​സ്റ്റാ​​​​ൻ​​​ഡ് റോ​​​​ഡി​​​​ന്‍റെ ഇ​​​​രു​​​​വ​​​​ശ​​​​വും വ​​​​ൻ ജ​​​​ന​​​​സ​​​​ഞ്ച​​​​യ​​​​മാ​​​​ണു ഘോ​​​​ഷ​​​​യാ​​​​ത്ര കാ​​​​ണാ​​​​നാ​​​​യി ത​​​​ടി​​​​ച്ചു​​​കൂ​​​​ടി​​​​യ​​​​ത്.


സ​​​​മ​​​​കാ​​​​ലി​​​​ക സം​​​​ഭ​​​​വ​​​​ങ്ങ​​​​ളും പു​​​​രാ​​​​ണ​​​​ങ്ങ​​​​ളും പ്ര​​​​മേ​​​​യ​​​​മാ​​​​ക്കി​​​​യ നി​​​​ശ്ച​​​​ല​​​ദൃ​​​​ശ്യ​​​​ങ്ങ​​​​ളും ഘോ​​​​ഷ​​​​യാ​​​​ത്ര​​​​യു​​​​ടെ പ​​​​കി​​​​ട്ടേ​​​​റ്റി. ആ​​​​ട് ജീ​​​​വി​​​​തം, ആ​​​​മ​​​​യി​​​​ഴ​​​​ഞ്ചാ​​​​ൻ തോ​​​​ട് ദു​​​​ര​​​​ന്തം, ച​​​​രി​​​​ത്ര​​​​ത്തി​​​​ലി​​​​ല്ലാ​​​​തെ പോ​​​​യ ആ​​​​മ​​​​ചാ​​​​ടി തേ​​​​വ​​​​ൻ, ഗ​​​​വ.​​​​ആ​​​​യു​​​​ർ​​​​വേ​​​​ദ കോ​​​​ള​​​​ജ് വി​​​​ദ്യാ​​​​ർ​​​ഥി​​​ക​​​​ൾ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച ഡോ​​​​ക്ട​​​​റു​​​​ടെ കൊ​​​​ല​​​​പാ​​​​ത​​​​കം, ജീ​​​​സ​​​​സ് യൂ​​​​ത്ത് എ​​​​റ​​​​ണാ​​​​കു​​​​ളം അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച ഫ്ളോട്ട്, കാ​​​​ഴ്ച പ​​​​രി​​​​മി​​​​ത​​​​നാ​​​​യ രാം​​​​കു​​​​മാ​​​​ർ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച നേ​​​​ത്ര​​​​ദാ​​​​നം എ​​​​ന്നീ നി​​​​ശ്ച​​​​ല​​​ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ ആ​​​​ക​​​​ർ​​​​ഷ​​​​ക​​​​മാ​​​​യി.

ഘോ​​​ഷ​​​യാ​​​ത്ര സ്പീ​​​ക്ക​​​ർ എ.​​​എ​​​ൻ.​ ഷം​​​സീ​​​ർ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. അ​​​നൂ​​​പ് ജേ​​​ക്ക​​​ബ് എം​​എ​​​ൽ​​എ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ​കെ. ​​​ഫ്രാ​​​ൻ​​​സി​​​സ് ജോ​​​ർ​​​ജ് എം​​​പി അ​​​ത്ത​​​പ്പ​​​താ​​​ക​​​യു​​​യ​​​ർ​​​ത്തി. വ​​​യ​​​നാ​​​ട് ദു​​​ര​​​ന്ത​​​ത്തി​​​ൽ ജീ​​​വ​​​ൻ ന​​ഷ്‌​​ട​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് അ​​​നു​​​ശോ​​​ച​​​നം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​ശേ​​​ഷ​​മാ​​യി​​രു​​ന്നു ച​​ട​​ങ്ങ് ആ​​രം​​ഭി​​ച്ച​​ത്.

ഘോ​​​ഷ​​​യാ​​​ത്ര ന​​​​ഗ​​​​രം ചു​​​​റ്റി അ​​​​ത്തം​​​​ന​​​​ഗ​​​​റി​​​​ൽ തി​​​​രി​​​​ച്ചെ​​​​ത്തി​​​​യ​​​​തോ​​​​ടെ സി​​​​യോ​​​​ൻ ഓ​​​​ഡി​​​​റ്റോ​​​​റി​​​​യ​​​​ത്തി​​​​ൽ പൂ​​​​ക്ക​​​​ള മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​ദ​​​​ർ​​​​ശ​​​​നം ന​​​​ട​​​​ന്നു.

അ​​​​ത്തം ന​​​​ഗ​​​​റി​​​​ൽ വൈ​​​​കു​​​ന്നേ​​​രം സം​​​​വി​​​​ധാ​​​​യ​​​​ക​​​​ൻ വി​​​​ഷ്ണു മോ​​​​ഹ​​​​ൻ, ന​​​​ടി നി​​​​ഖി​​​​ലാ വി​​​​മ​​​​ൽ, ന​​​​ട​​​​ൻ ഹ​​​​ക്കീം ഷാ​​​ജ​​​​ഹാ​​​​ൻ, അ​​​​നു​​​​മോ​​​​ഹ​​​​ൻ എ​​​​ന്നി​​​​വ​​​​ർ ചേ​​​​ർ​​​​ന്ന് ക​​​​ലാ​​​​സ​​​​ന്ധ്യ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.