ഒ.ആർ. കേളുവിന്റെ സത്യപ്രതിജ്ഞ നാളെ
Saturday, June 22, 2024 3:55 AM IST
തിരുവനന്തപുരം: പിണറായി മന്ത്രിസഭയിലെ പുതിയ മന്ത്രിയായി ഒ.ആർ. കേളു നാളെ സത്യപ്രതിജ്ഞ ചെയ്യും. വൈകുന്നേരം നാലിന് രാജ്ഭവൻ ഓഡിറ്റോറിയത്തിലാണു ചടങ്ങ്.
മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണൻ എംപിയായ സാചര്യത്തിലാണു സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മാനന്തവാടി എംഎൽഎയുമായ കേളു മന്ത്രിയാകുന്നത്. പട്ടികജാതി-പട്ടികവർഗ വകുപ്പാണു കേളു കൈകാര്യം ചെയ്യുക.