കൊ​​​ച്ചി:​ ന​​​ടി​​​യു​​​ടെ പ​​​രാ​​​തി​​​യി​​​ല്‍ താ​​ര​​സം​​ഘ​​ട​​ന​​യാ​​യ ‘അ​​​മ്മ’ യുടെ മു​​​ന്‍ ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഇ​​​ട​​​വേ​​​ള ബാ​​​ബു​​​വി​​​നെ​​​തി​​​രേ കോ​​​ഴി​​​ക്കോ​​​ട് ന​​​ട​​​ക്കാ​​​വ് പോ​​​ലീ​​സെ​​​ടു​​​ത്ത കേ​​​സി​​ലെ തു​​ട​​ർ​​ന​​ട​​പ​​ടി​​ക​​ൾ ഹൈ​​​ക്കോ​​​ട​​​തി​ സ്റ്റേ ​​ചെ​​യ്തു.

സി​​​നി​​​മ​​​യി​​​ല്‍ അ​​​വ​​​സ​​​ര​​​വും സം​​ഘ​​ട​​ന​​​യി​​​ല്‍ അം​​​ഗ​​​ത്വ​​​വും ല​​​ഭി​​​ക്കാ​​​ന്‍ ലൈം​​​ഗി​​​ക​​താ​​​ത്പ​​​ര്യ​​​ത്തോ​​​ടെ ഇ​​​ട​​​പെ​​​ട്ടു​​​വെ​​ന്നാ​​​രോ​​​പി​​​ച്ച് കോ​​​ഴി​​​ക്കോ​​​ട് സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ ന​​​ടി ന​​​ല്‍​കി​​​യ പ​​​രാ​​​തി​​​യി​​​ലെ​​​ടു​​​ത്ത കേ​​​സി​​​ലെ തു​​​ട​​​ര്‍ന​​​ട​​​പ​​​ടി​​​ക​​​ളാ​​​ണു ജ​​​സ്റ്റീ​​​സ് എ. ​​​ബ​​​ദ​​​റു​​​ദ്ദീ​​​ന്‍ താ​​​ത്കാ​​​ലി​​​ക​​​മാ​​​യി സ്റ്റേ ​​ചെ​​​യ്ത​​​ത്. ന​​​വം​​​ബ​​​ര്‍ 18 വ​​​രെ​​​യാ​​​ണു സ്റ്റേ ​​അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.