മുനന്പം: ക്ലബ്ഹൗസിൽ നാളെ ചർച്ച
Friday, October 25, 2024 1:10 AM IST
കൊച്ചി: വഖഫ് നിയമത്തിന്റെ മറവിൽ മുനന്പത്തെ മണ്ണിന്റെ മക്കൾ അധിനിവേശക്കാരായി മുദ്രകുത്തപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ ഇവരുടെ ദുരിതപർവം വിവരിച്ച് വഖഫ്-മുനമ്പം വാട്ട്സ് ആപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നാളെ ഓൺലൈൻ പ്ലാറ്റ്ഫോമായ ക്ലബ്ഹൗസിൽ ചർച്ച സംഘടിപ്പിക്കുന്നു.
രാവിലെ പത്തിന് ആരംഭിക്കുന്ന ക്ലബ്ഹൗസ് ചർച്ച ദിവസം മുഴുവൻ ഉണ്ടായിരിക്കും. മുനമ്പത്തുനിന്നുള്ളവരെ നേരിട്ടു കേൾക്കാൻ അവസരം ഉണ്ടായിരിക്കും. ചങ്ങനാശേരി അതിരൂപതയുടെ നിയുക്ത ആർച്ച്ബിഷപ് മാർ തോമസ് തറയിൽ രാവിലെ 10.30ന് അഭിസംബോധന ചെയ്തു സംസാരിക്കും.
ചർച്ചയിൽ പങ്കെടുക്കുന്നതിന് സ്മാർട്ട് ഫോണിൽ club house ഡൗൺലോഡ് ചെയ്യുക. ചുവടെ കൊടുത്തിരിക്കുന്ന യുട്യൂബ് വീഡിയോ അതിനു സഹായിക്കും: https://youtu.be/ XwwqLa5g7OI?si=s15PEk-nLI03g79s. ചുവടെ കൊടുത്തിട്ടുള്ള വഖഫ്-മുനമ്പം ക്ലബ് ഹൗസ് ലിങ്കിൽ ക്ലിക്കു ചെയ്ത് അംഗമാകാം: https://www.club house.com/house/വഖഫ-മനമപ-അധനവശ?chs= lgAILynbBb%3AJ4ehxoUC0I1btq06vFKVFid41pogp58MlS6DIJiTaJo.