ദിവ്യയുടെ ഭർത്താവ് പി. ശശിയുടെ ബിനാമിയെന്ന് പി.വി. അൻവർ
Friday, October 25, 2024 2:21 AM IST
പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കുറ്റാരോപിതയായ പി.പി. ദിവ്യയുടെ ഭർത്താവ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയുടെ ബിനാമിയെന്ന് പി.വി. അൻവർ എംഎൽഎ. മലയാലപ്പുഴയിൽ നവീൻ ബാബുവിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അൻവർ.
ഭൂമി മണ്ണിട്ടു നികത്തുന്നതിലടക്കം പി. ശശിയുടെ സമ്മർദം എഡിഎമ്മിനുണ്ടായിരുന്നു. വഴങ്ങാതെ വന്നപ്പോൾ അപമാനിച്ചു കീഴ്പെടുത്താനാകുമോയെന്നാണ് പിന്നീടു നോക്കിയത്. ഇതിനായാണ് ദിവ്യ നിയോഗിക്കപ്പെട്ടതെന്നും അൻവർ പറഞ്ഞു.
കൃത്യമായി അന്വേഷിച്ചാൽ മുഖ്യമന്ത്രിയുടെ ഓഫീസ് വരെ കാര്യങ്ങൾ എത്തും. ഇത് അറിയാവുന്നവരാണ് ഉരുണ്ടുകളി നടത്തുന്നതെന്നും അൻവർ പറഞ്ഞു.