തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രും ഗ​​​​വ​​​​ർ​​​​ണ​​​​റും ത​​​​മ്മി​​​​ലു​​​​ള്ള പോ​​​​ര് തു​​​​ട​​​​രു​​​​ന്ന​​​​തി​​​നി​​​ടെ ​ ഉ​​​​ന്ന​​​​ത വി​​​​ദ്യാ​​​​ഭ്യാ​​​​സ രം​​​​ഗം സ്തം​​​​ഭ​​​​നാ​​​​വ​​​​സ്ഥ​​​​യി​​​​ലേ​​​​ക്ക്.

സം​​​​സ്ഥാ​​​​നത്തെ ആരോഗ്യ സര്‍വകലാശാല ഒഴികെ മറ്റെല്ലാ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ളി​​​​ലും ഈ ​​​​മാ​​​​സം അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ സ്ഥി​​​​രം വൈ​​​​സ് ചാ​​​​ൻ​​​​സ​​​​ല​​​​ർ​​​​മാ​​​​ർ ഇ​​​​ല്ലാ​​​​ത്ത സ്ഥി​​​​തി​​​​യാ​​​​വും. നി​​​​ല​​​​വി​​​​ൽ സം​​​​സ്ഥാ​​​​ന​​​​ത്തെ ര​​​​ണ്ടു സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ളി​​​​ലാ​​​​ണ് സ്ഥി​​​​രം വൈ​​​​സ് ചാ​​​​ൻ​​​​സ​​​​ല​​​​ർ​​​​മാ​​​​രു​​​​ള്ള​​​​ത്. ഇ​​​​വ​​​​ർ​​​​ക്ക് മ​​​​റ്റു ര​​​​ണ്ടു സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ളു​​​​ടെ അ​​​​ധി​​​​ക ചു​​​​മ​​​​ത​​​​ല​​​​യും ന​​​​ല്കി​​​​യി​​​​ട്ടു​​​​ണ്ട്.

ഡി​​​​ജി​​​​റ്റ​​​​ൽ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല, ആ​​​​രോ​​​​ഗ്യ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് സ്ഥി​​​​രം വി​​​സി​​​​മാ​​​​രു​​​​ള്ള​​​​ത്. ഇ​​​​തി​​​​ൽ ഡി​​​​ജി​​​​റ്റ​​​​ൽ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി വിസി ഡോ. ​​​​സ​​​​ജി ഗോ​​​​പി​​​​നാ​​​​ഥി​​​​ന്‍റെ കാ​​​​ലാ​​​​വ​​​​ധി ഞാ​​​​യ​​​​റാ​​​​ഴ്്ച അ​​​​വ​​​​സാ​​​​നി​​​​ക്കും. ഇ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നുത​​​​ന്നെ​​​​യാ​​​​ണ് സാ​​​​ങ്കേ​​​​തി​​​​ക സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യു​​​​ടെയും ചു​​​​മ​​​​ത​​​​ല. ഇ​​​​തോ​​​​ടെ ഈ ​​​​ര​​​​ണ്ടു സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ളി​​​​ലും താ​​​​ത്കാ​​​​ലി​​​​ക വൈ​​​​സ് ചാ​​​​ൻ​​​​സ​​​​ല​​​​ർ​​​​മാ​​​​രെ നി​​​​യ​​​​മി​​​​ക്ക​​​​ണം.

ആ​​​​രോ​​​​ഗ്യ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല വൈ​​​​സ് ചാ​​​​ൻ​​​​സ​​​​ല​​​​ർ ഡോ. ​​​​മോ​​​​ഹ​​​​നൻ കു​​​​ന്നു​​​​മ്മ​​​​ലാണ് കേ​​​​ര​​​​ളാ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യു​​​​ടേ​​​​യും അ​​​​ധി​​​​ക ചു​​​​മ​​​​ത​​​​ല വ​​​​ഹി​​​​ക്കു​​​​ന്ന​​​​ത്. അ​​​​ദ്ദേ​​​​ഹത്തിന് പു​​​ന​​​ർ നി​​​യ​​​മ​​​നം ന​​​ൽ​​​കിയ​തി​നാ​ല്‍ ഇ​നി സ്ഥി​രം വൈ​സ്ചാ​ന്‍​സി​ല​ര്‍ ആ​രോ​ഗ്യ​സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ മാ​ത്രം.

ഗ​​​​വ​​​​ർ​​​​ണ​​​​റും സ​​​​ർ​​​​ക്കാ​​​​രും ത​​​​മ്മി​​​​ൽ വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്കു മു​​​​ന്പ് തുടങ്ങിയ വൈ​​​​സ് ചാ​​​​ൻ​​​​സ​​​​ല​​​​ർ നി​​​​യ​​​​മ​​​​ന​​​​ത്തി​​​​നാ​​​​യു​​​​ള്ള സേ​​​​ർ​​​​ച്ച് ക​​​​മ്മി​​​​റ്റി രൂപ വത്കരണം സം​​​​ബ​​​​ന്ധി​​​​ച്ച ത​​​​ർ​​​​ക്ക​​​​ത്തെത്തുടര്‍ന്നാണ് സം​​​​സ്ഥാ​​​​ന​​​​ത്തെ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ൾ​​​​ക്ക് നാ​​​​ഥ​​​​നി​​​​ല്ലാ​​​​ത്ത സ്ഥി​​​​തി ഉ​​​​ട​​​​ലെ​​​​ടു​​​​ത്ത​​​​ത്.


സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശ​​​​യി​​​​ലെ സീ​​​​നി​​​​യ​​​​ർ പ്ര​​​​ഫ​​​​സ​​​​ർ​​​​മാ​​​​ർ​​​​ക്ക് വൈ​​​​സ് ചാ​​​​ൻ​​​​സ​​​​ല​​​​ർ​​​​മാ​​​​രു​​​​ടെ താ​​​​ത്കാ​​​​ലി​​​​ക ചു​​​​മ​​​​ത​​​​ല ന​​​​ല്കി​​​​യാ​​​​ണ് നി​​​​ല​​​​വി​​​​ൽ ഭ​​​​ര​​​​ണം മു​​​​ന്നോ​​​​ട്ടു കൊ​​​​ണ്ടു​​​​പോ​​​​കു​​​​ന്ന​​​​ത്.

ക​​​​ണ്ണൂ​​​​ർ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല വൈ​​​​സ് ചാ​​​​ൻ​​​​സ​​​​ല​​​​റാ​​​​യി ഡോ. ​​​​ഗോ​​​​പി​​​​നാ​​​​ഥ് ര​​​​വീ​​​​ന്ദ്ര​​​​ന് പു​​​​ന​​​​ർനി​​​​യ​​​​മ​​​​നം ന​​​​ല്കി​​​​യ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ഉ​​​​ന്ന​​​​ത വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പും ഗ​​​​വ​​​​ർ​​​​ണ​​​​റും ത​​​​മ്മി​​​​ൽ രൂ​​​​ക്ഷ​​​​മാ​​​​യ അ​​​​ഭി​​​​പ്രാ​​​​യ വ്യ​​​​ത്യാ​​​​സ​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​വു​​​​ക​​​​യും ഇ​​​​ത് മ​​​​റ്റു സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ളി​​​​ലേക്ക് വ്യാ​​​​പി​​​​ക്കു​​​​ക​​​​യു​​​​മാ​​​​ണ് ഉ​​​​ണ്ടാ​​​​യ​​​​ത്.

സാ​​​​ങ്കേ​​​​തി​​​​ക സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല വൈ​​​​സ് ചാ​​​​ൻ​​​​സ​​​​ല​​​​റാ​​​​യി​​​​രു​​​​ന്ന ഡോ.​​​​ എം.​​​​എ​​​​സ്. രാ​​​​ജ​​​​ശ്രീ​​​​യു​​​​ടെ നി​​​​യ​​​​മ​​​​നം സു​​​​പ്രീംകോ​​​​ട​​​​തി റ​​​​ദ്ദാ​​​​ക്കി​​​​യ​​​​തോ​​​​ടെ മ​​​​റ്റു വൈ​​​​സ് ചാ​​​​ൻ​​​​സ​​​​ല​​​​ർ​​​​മാ​​​​ർ​​​​ക്കും ഗ​​​​വ​​​​ർ​​​​ണ​​​​ർ കാ​​​​ര​​​​ണം കാ​​​​ണി​​​​ക്ക​​​​ൽ നോ​​​​ട്ടീ​​​​സ് ന​​​​ല്കി. ചി​​​​ല​​​​ർ കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ചാ​​​​ണ് പ​​​​ദ​​​​വി​​​​യി​​​​ൽ തു​​​​ട​​​​ർ​​​​ന്ന​​​​ത്.

ഇ​​​​ന്ന് കാ​​​​ലാ​​​​വ​​​​ധി പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കു​​​​ന്ന സാ​​​​ങ്കേ​​​​തി​​​​ക സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല വൈ​​​​സ് ചാ​​​​ൻ​​​​സ​​​​ല​​​​ർ ഡോ. ​​​​സ​​​​ജി ഗോ​​​​പി​​​​നാ​​​​ഥി​​​​നു പ​​​​ക​​​​ര​​​​ക്കാ​​​​ര​​​​നാ​​​​യി ഗ​​​​വ​​​​ർ​​​​ണ​​​​ർ ആ​​​​രെ നി​​​​യ​​​​മി​​​​ക്കു​​​​മെ​​​​ന്ന​​​​തും ശ്രദ്ധയാകര്‍ഷി ക്കുന്നുണ്ട്.