കെഎസ്സി ജന്മദിന സമ്മേളനം
Thursday, October 24, 2024 2:55 AM IST
കോട്ടയം: കേരള വിദ്യാർഥി കോൺഗ്രസിന്റെ 60-ാം ജന്മദിന സമ്മേളനം ഇന്നു തൊടുപുഴയിൽ കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും.
കെഎസ്സി സംസ്ഥാന പ്രസിഡന്റ് ജോൺസ് ജോർജ് കുന്നപ്പള്ളിൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പാർട്ടി വർക്കിംഗ് ചെയർമാൻ പി.സി. തോമസ്, എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ, പാർട്ടി സെക്രട്ടറി ജനറൽ ജോയി ഏബ്രഹാം, ചീഫ് കോ-ഓർഡിനേറ്റർ ടി.യു. കുരുവിള, പാർട്ടി ഡെപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ് എംപി, തോമസ് ഉണ്ണിയാടൻ, ഡോ. ഗ്രേസമ്മ മാത്യു, എം.ജെ. ജേക്കബ്, അപു ജോൺ ജോസഫ് തുടങ്ങിയവർ പങ്കെടുക്കും.