മാലിന്യസംസ്കരണ പ്ലാന്റ് സ്ഥാപിക്കാൻ പുറന്പോക്ക് ഭൂമി അനുവദിക്കും
Thursday, October 24, 2024 2:55 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ പ്രദേശത്തും മാലിന്യ സംസ്കരണ പ്ലാന്റുകൾ നിർമിക്കുന്നതിന് സർക്കാർ പുറന്പോക്ക് ഭൂമി അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഓരോ തദ്ദേശ സ്ഥാപന കേസും പ്രത്യേകം പരിഗണിച്ചാണ് പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള ഭൂമി അനുവദിക്കുക.
മാലിന്യസംസ്കരണ പ്ലാന്റുകൾ സ്ഥാപിക്കാൻ ഭൂമി അനുവദിക്കുന്നതിന് ജില്ലാ കളക്ടർമാർക്കു അനുമതി നൽകിയ മാതൃകയിലാകും ഇത്.
വയനാട് ദുരന്തത്തിൽ നഷ്ടമായതോ നശിച്ചതോ ആയ ആധാരങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബാധ്യതാ സർട്ടിഫിക്കറ്റ് എന്നിവ ദുരന്തബാധിതർക്ക് സൗജന്യമായി നൽകുന്നതിന് മുദ്രവിലയും രജിസ്ട്രേഷൻ ഫീസും ഒഴിവാക്കി നൽകിയ നടപടി മന്ത്രിസഭാ യോഗം സാധൂകരിച്ചു.