പു​​ത്ത​​ൻ​​കു​​രി​​ശ്: യാ​​ക്കോ​​ബാ​​യ-​​ഓ​​ർ​​ത്ത​​ഡോ​​ക്സ് സ​​ഭാ ത​​ർ​​ക്ക​​ത്തി​​നു ശാ​​ശ്വ​​ത​​ പ​​രി​​ഹാ​​രം കാ​​ണാ​​ൻ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ സ്വീ​​ക​​രി​​ക്കു​​ന്ന നി​​ഷ്പ​​ക്ഷ ന​​ട​​പ​​ടി​​ക​​ളെ വെ​​ല്ലു​​വി​​ളി​​ക്കു​​ന്ന ഓ​​ർ​​ത്ത​​ഡോ​​ക്സ് വി​​ഭാ​​ഗ​​ത്തി​​ന്‍റെ നി​​ല​​പാ​​ട് സ​​ഭാ​​ന്ത​​രീ​​ക്ഷം കൂ​​ടു​​ത​​ൽ ക​​ലു​​ഷി​​ത​​മാ​​ക്കാ​​നു​​ള്ള ഗൂ​​ഢ​​ശ്ര​​മ​​മാ​​യി മാ​​ത്ര​​മേ കാ​​ണാ​​ൻ ക​​ഴി​​യൂ​​വെ​​ന്ന് യാ​​ക്കോ​​ബാ​​യ സ​​ഭ.

നി​​ര​​വ​​ധി ത​​വ​​ണ മു​​ഖ്യ​​മ​​ന്ത്രി വി​​ളി​​ച്ചു​​ചേ​​ർ​​ത്ത സ​​മാ​​ധാ​​ന​​ശ്ര​​മ​​ങ്ങ​​ളെ തു​​ര​​ങ്കം വ​​ച്ച​​വ​​രാ​​ണ് ഇ​​പ്പോ​​ൾ സ​​ർ​​ക്കാ​​രി​​നെ വി​​മ​​ർ​​ശി​​ക്കു​​ന്ന​​ത്. യാ​​ക്കോ​​ബാ​​യ സ​​ഭ​​യു​​ടെ ​​പു​​രാ​​ത​​ന പ​​ള്ളി​​ക​​ൾ പി​​ടി​​ച്ചെ​​ടു​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്ന ഓ​​ർ​​ത്ത​​ഡോ​​ക്സ് വി​​ഭാ​​ഗ​​ത്തി​​ന്‍റെ നീ​​ക്ക​​ങ്ങ​​ൾ കേ​​ര​​ള​​ത്തി​​ൽ വീ​​ണ്ടും അ​​സ​​മാ​​ധാ​​നം സൃ​​ഷ്‌​​ടി​​ക്കാ​​നു​​ള്ള ന​​ട​​പ​​ടി​​യാ​​യി മാ​​ത്ര​​മേ കാ​​ണാ​​ൻ ക​​ഴി​​യൂ.


സ​​ർ​​ക്കാ​​രി​​ന്‍റെ നി​​ഷ്പ​​ക്ഷ നി​​ല​​പാ​​ടു​​ക​​ളെ യാ​​ക്കോ​​ബാ​​യ സ​​ഭ എ​​ക്കാ​​ല​​വും പി​​ന്തു​​ണ​​യ്ക്കു​​മെ​​ന്നും വൈ​​ദി​​ക ട്ര​​സ്റ്റി ഫാ. ​​റോ​​യി ജോ​​ർ​​ജ് ക​​ട്ട​​ച്ചി​​റ, സ​​ഭാ ട്ര​​സ്റ്റി ത​​ന്പു ജോ​​ർ​​ജ് തു​​ക​​ല​​ൻ, സെ​​ക്ര​​ട്ട​​റി ജേ​​ക്ക​​ബ് സി. ​​മാ​​ത്യു എ​​ന്നി​​വ​​ർ പ​​റ​​ഞ്ഞു.