കൂടുതല്‍ കുട്ടികള്‍ നാടിന്റെ നന്മയ്ക്കെന്ന തിരിച്ചറിവ് സ്വാഗതാര്‍ഹം: പ്രോ- ലൈഫ്
Thursday, October 24, 2024 2:55 AM IST
കൊച്ചി: കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങളെ ആദരിക്കാനും പ്രോത്സാഹിപ്പിക്കാനും ആന്ധ്ര, തമിഴ്നാട് മുഖ്യമന്ത്രിമാര്‍ മുന്നോട്ടു വന്നതിനെ പ്രോ- ലൈഫ് അപ്പൊസ്തലേറ്റ് സ്വാഗതം ചെയ്തു.
പ്രായമായവരുടെ എണ്ണം വര്‍ധിക്കുകയും, കുഞ്ഞുങ്ങളുടെ എണ്ണം കുറയുകയും ചെയ്യുന്ന വസ്തുതകളുടെ അടിസ്ഥാനത്തില്‍ സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള തിരിച്ചറിവാണ് ആ സര്‍ക്കാരുകള്‍ സ്വീകരിച്ചിരിക്കുന്നതെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.