റെ​​​നീ​​​ഷ് മാ​​​ത്യു

ക​​​ണ്ണൂ​​​ർ: ‌‌‌കേ​​​ര​​​ള​​​ത്തി​​​ൽ സ്ഥി​​​രം താ​​​മ​​​സ​​​ക്കാ​​​രാ​​​യ ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന​​​ത്തെ ലൈ​​​സ​​​ൻ​​​സു​​​ള്ള​​​വ​​​ർ മേ​​​ൽ​​​വി​​​ലാ​​​സ മാ​​​റ്റ​​​ത്തി​​​ന് അ​​​പേ​​​ക്ഷി​​​ക്കു​​​ന്പോ​​​ൾ റോ​​​ഡ് ടെ​​​സ്റ്റ് ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നു​​​ള്ള ക​​​ണ്ണൂ​​​ർ ആ​​​ർ​​​ടി​​​ഒ​​​യു​​​ടെ ഉ​​​ത്ത​​​ര​​​വ് വി​​​വാ​​​ദ​​​ത്തി​​​ൽ. കേ​​​ന്ദ്ര മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന നി​​​യ​​​മ​​​ത്തി​​​നെ​​​തി​​​രാ​​​ണ് ഉ​​​ത്ത​​​ര​​​വെ​​​ന്നാ​​​ണു നി​​​യ​​​മ​​​വി​​​ദ​​​ഗ്ധ​​​ർ പ‍​റ​​​യു​​​ന്ന​​​ത്.

കേ​​​ര​​​ള​​​ത്തി​​​ലെ സ്ഥി​​​ര​​താ​​​മ​​​സ​​​ക്കാ​​​ർ ഡ്രൈ​​​വിം​​​ഗ് ലൈ​​​സ​​​ൻ​​​സ് എ​​​ടു​​​ക്കാ​​​ൻ മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളെ ആ​​​ശ്ര​​​യി​​​ച്ച് വേ​​​ണ്ട പ​​​രി​​​ശീ​​​ല​​​നം ല​​​ഭി​​​ക്കാ​​​തെ നേ​​​ടു​​​ന്ന ലൈ​​​സ​​​ൻ​​​സ് ഉ​​​പ​​​യോ​​​ഗി​​​ച്ച് വാ​​​ഹ​​​ന​​​ങ്ങ​​​ൾ കേ​​​ര​​​ള​​​ത്തി​​​ൽ ഓ​​​ടി​​​ക്കു​​​ന്ന​​​ത് ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​ലാ​​​ണു ക​​​ണ്ണൂ​​​ർ റീ​​​ജ​​​ണ​​​ൽ ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് ഓ​​​ഫീ​​​സ​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യെ​​​ന്നു പ​​​റ​​​യു​​​ന്നു. ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന​​​ത്തുനി​​​ന്നു ല​​​ഭി​​​ച്ച ഡ്രൈ​​​വിം​​​ഗ് ലൈ​​​സ​​​ൻ​​​സ് മേ​​​ൽ​​​വി​​​ലാ​​​സ മാ​​​റ്റ​​​ത്തി​​​ന് അ​​​പേ​​​ക്ഷി​​​ക്കു​​​ന്പോ​​​ൾ റോ​​​ഡ് ടെ​​​സ്റ്റ് ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും നി​​​ർ​​​ദേ​​​ശ​​​മു​​​ണ്ട്.


മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽനി​​​ന്ന് എ​​​ടു​​​ത്ത ലൈ​​​സ​​​ൻ​​​സ് കാ​​​ലാ​​​വ​​​ധി​​​യെ​​​ത്തു​​​ന്ന​​​ത് മു​​ന്പേ പു​​​തു​​​ക്കാ​​​ൻ നി​​​ല​​​വി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ റോ​​​ഡ് ടെ​​​സ്റ്റ് ആ​​​വ​​​ശ്യ​​​മി​​​ല്ലാ​​​യി​​​രു​​​ന്നു. ‌‌എ​​​ന്നാ​​​ൽ, പു​​​തി​​​യ ഉ​​​ത്ത​​​ര​​​വ് പ്ര​​​കാ​​​രം റോ​​​ഡ് ടെ​​​സ്റ്റ് ആ​​​വ​​​ശ്യ​​​മാ​​​യേ​​​ക്കും. എ​​​ന്നാ​​​ൽ, കേ​​​ന്ദ്ര മോ​​​ട്ടോ​​​ർ​​​വാ​​​ഹ​​​ന നി​​​യ​​​മ​​​പ്ര​​​കാ​​​രം രാ​​​ജ്യ​​​ത്തെ ഏ​​​തു സം​​​സ്ഥാ​​​ന​​​ത്തുനി​​​ന്നും പൗ​​​ര​​​ന്മാ​​​ർ​​​ക്ക് ലൈ​​​സ​​​ൻ​​​സ് നേ​​​ടാം.

ലൈ​​​സ​​​ൻ​​​സ് അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​നു രാ​​​ജ്യ​​​ത്താ​​​ക​​​മാ​​​നം ഒ​​​രേ നി​​​യ​​​മ​​​മാ​​​ണ്. കൂ​​​ടാ​​​തെ, മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ലൈ​​​സ​​​ൻ​​​സ് കൊ​​​ടു​​​ക്കു​​​ന്ന​​​ത് ശ​​​രി​​​യാ​​​യ രീ​​​തി​​​യി​​​ൽ അ​​​ല്ലെ​​​ന്ന് ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്ന​​​തും നി​​​യ​​​മ​​​പ്ര​​​ശ്ന​​​ങ്ങ​​​ൾ സൃ​​​ഷ്‌​​​ടി​​​ക്കു​​​ന്നു. ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ സം​​​സ്ഥാ​​​ന ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് ക​​​മ്മീ​​​ഷ​​ണ​​​ർ​​​ക്കു പ​​​രാ​​​തി ന​​​ല്കി​​​യി​​​ട്ടു​​​ണ്ട്.