സൗജന്യ കാന്‍സര്‍ പരിശോധനാ വാഹനവുമായി കാരിത്താസ് ആശുപത്രി
Friday, October 25, 2024 1:10 AM IST
കോട്ടയം: കാന്‍സര്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നു സൗജന്യ കാൻസർ പരിശോധനകള്‍ക്ക് കാരിത്താസ് ആശുപത്രി മുന്നിട്ടിറങ്ങുന്നു.
ഏത് പ്രദേശത്തും ചെന്നെത്തി പരിശോധനയ്ക്കും ചികിത്സയ്ക്കും നേതൃത്വം നല്‍കുന്നതിനായി കാരിത്താസ് ആശുപത്രിയുടെ ചുമതലയില്‍ സഞ്ചരിക്കുന്ന കാന്‍സര്‍ പരിശോധനാ സംവി ധാനം തയാറായി.
മാമോഗ്രാം മെഷീനുകള്‍, അള്‍ട്രാസൗണ്ട് സ്കാനിംഗ് മെഷീനുകള്‍ എന്നിവ ഘടിപ്പിച്ച കാരവനില്‍ ഓങ്കോളജിസ്റ്റും മെഡിക്കല്‍ പ്രഫഷണലുകളും ഉള്‍പ്പെടുന്ന മെഡിക്കല്‍ സംഘവുമുണ്ടാകും. സഞ്ചരിക്കുന്ന ബ്രസ്റ്റ് കാന്‍സര്‍ പരിശോധനാ വാഹനം നമ്മുടെ ഗ്രാമങ്ങളിലും വിവിധ പ്രദേശങ്ങളിലും എത്തി പരിശോധനയ്ക്കും ചികിത്്സയ്ക്കും നേതൃത്വം നല്‍കും.
സഞ്ചരിക്കുന്ന സൗജന്യ സ്തനാര്‍ബുദ പരിശോധനാ വാഹനത്തിന്റെ ഫ്ളാഗ് ഓഫ് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിനു നിര്‍വഹിക്കും.
കാരിത്താസ് ഡയമണ്ട് ജൂബിലി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കാരിത്താസ് ആശുപത്രി ഡയറക്്ടര്‍ റവ.ഡോ. ബിനു കുന്നത്ത്, റേഡിയോളജി ആന്‍ഡ് ഇമേജിങ് അസോസിയേഷന് സെക്രട്ടറി ഡോ. റിജോ, കാരിത്താസ് ആശുപത്രി മെഡിക്കല്‍ ഡയറക്്ടര്‍ ഡോ. ബോബി എന്‍. ഏബ്രഹാം തുടങ്ങിയവര്‍ പങ്കെടുക്കും. സ്വസ്തി ഫൗണ്ടേന്ഷന്, ഇന്ത്യന്‍ റേഡിയോളജി ആന്‍ഡ് ഇമേജിംഗ് അസോസിയേഷന്, കിഡ്സ് കോട്ടപ്പുറം തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പദ്ധതി കാരിത്താസ് ആശുപത്രി നടപ്പിലാക്കുന്നത്.