ജസ്റ്റീസ് എൻ. അനിൽകുമാർ ലോകായുക്തയാകും
Saturday, June 22, 2024 3:55 AM IST
തിരുവനന്തപുരം: ഹൈക്കോടതിയിൽനിന്നു വിരമിച്ച ജഡ്ജി ജസ്റ്റീസ് എൻ. അനിൽകുമാറിനെ ലോകായുക്തയായി ഗവർണറോടു ശിപാർശ ചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സമിതി തീരുമാനിച്ചു.
സ്പീക്കർ എ.എൻ. ഷംസീർ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ എന്നിവർകൂടി ഉൾപ്പെട്ട സമിതിയാണ് ലോകായുക്തയായി എൻ. അനിൽകുമാറിനെ ശിപാർശ ചെയ്യാൻ തീരുമാനിച്ചത്.
ശിപാർശ ഗവർണർ അംഗീകരിക്കുന്നതോടെ മാത്രമേ ലോകായുക്ത നിലവിൽ വരൂ. എന്നാൽ ഒഴിവുള്ള ഉപലോകായുക്ത സ്ഥാനത്തേക്കുള്ള പേര് പിന്നീട് ശിപാർശ ചെയ്യാമെന്ന ധാരണയിൽ പിരിഞ്ഞു.
ഉപലോകായുക്തയായി ഹൈക്കോടതി റിട്ടയേഡ് ജഡ്ജി ജസ്റ്റീസ് വി. ഷെർസിയെ പരിഗണിച്ചെങ്കിലും സീനിയോരിറ്റി പ്രശ്നമുള്ളതിനാലാണ് പിന്നീടു തീരുമാനിക്കാമെന്ന ധാരണയായത്.