മുഖംമൂടി ആക്രമണം: മൂന്നുപേർകൂടി പിടിയിൽ
Saturday, June 22, 2024 3:25 AM IST
പാലക്കാട്: സേലം–കൊച്ചി ദേശീയപാത കോയന്പത്തൂർ മധുക്കരയിൽ മലയാളികളെ ആക്രമിച്ച സംഭവത്തിൽ മൂന്നു പേർകൂടി പിടിയിൽ. കവർച്ചാസംഘത്തിലെ ജിനു, നന്ദു, ജിജീഷ് എന്നിവരെയാണു കസബ പോലീസ് പിടികൂടിയത്.
പ്രതികളെ മധുക്കര പോലീസിനു കൈമാറി. ഇതോടെ അറസ്റ്റിലായവർ എട്ടായി. അക്രമിസംഘത്തിൽ 11 പേരുണ്ടെന്നാണു നിഗമനം. മൂന്നു വാഹനങ്ങളിലെത്തിയ അക്രമിസംഘം വ്യാജ നമ്പർ പ്ലേറ്റുകളാണ് ഉപയോഗിച്ചിരുന്നത്.