ബിലീവേഴ്സ് സഭാധ്യക്ഷന്റെ സ്ഥാനാരോഹണം ഇന്ന്
Saturday, June 22, 2024 3:25 AM IST
തിരുവല്ല: ബിലീവേഴ്സ് ഈസ്റ്റേണ്‍ സഭയുടെ പുതിയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട സാമുവേല്‍ മാര്‍ തെയോഫിലോസിന്റെ സ്ഥാനാരോഹണ ചടങ്ങുകള്‍ ഇന്നു രാവിലെ എട്ടിന് സഭാ ആസ്ഥാനത്തെ സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് കത്തീഡ്രലില്‍ നടക്കും.
11.30നു മാര്‍ അത്തനേഷ്യസ് യോഹാന്‍ മെമ്മോറിയല്‍ കണ്വന്ഷന് സെന്ററില്‍ നടക്കുന്ന അനുമോദന സമ്മേളനം മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭാധ്യക്ഷന് ഡോ. തിയോഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാന്, എംഎല്‍എമാരായ രമേശ് ചെന്നിത്തല, മാത്യു ടി. തോമസ് തുടങ്ങിയവര്‍ പ്രസംഗിക്കും.