യുവജനങ്ങൾ തൊഴിൽ ദാതാക്കളാകണം: പി.ജെ. ജോസഫ്
Saturday, June 22, 2024 3:25 AM IST
കോട്ടയം: തൊഴിൽ രംഗത്ത് യുവജനങ്ങൾ സംരംഭകരും തൊഴിൽ ദാതാക്കളുമായി വളരണമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ . യൂത്ത് ഫ്രണ്ട് 55-ാമത് ജന്മദിന സമ്മേളനം
ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അവസരങ്ങൾ കണ്ടെത്തേണ്ട കാലത്താണ് യുവജനങ്ങൾ നിലകൊള്ളുന്നെതെന്നും ലോകമാകെ ഒറ്റക്കമ്പോളമായി കാണാൻ നമുക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിചേർത്തു. യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് എൻ. അജിത് മുതിരമല അധ്യക്ഷത വഹിച്ചു. ചടങ്ങിൽ അഡ്വ.കെ ഫ്രാൻസിസ് ജോർജ് എംപിയ്ക്ക് സ്വീകരണം നൽകി.
പി.സി. തോമസ്, മോൻസ് ജോസഫ് എംഎൽഎ, ജോയി എബ്രഹാം, കുഞ്ഞു കോശി പോൾ, തോമസ് കണ്ണന്തറ, അപു ജോൺ ജോസഫ്, പ്രിൻസ് ലൂക്കോസ്, ജെയ്സൺ ജോസഫ്, എ.കെ. ജോസഫ്, വി.ജെ. ലാലി , എം. മോനിച്ചൻ, കെ.വി. കണ്ണൻ, ഷിജു പാറയിടുക്കിൽ എന്നിവർ പ്രസംഗിച്ചു.