മുസ്ലിംവിരുദ്ധ പ്രസ്താവന; വെള്ളാപ്പള്ളിയെ നിർത്തിപ്പൊരിച്ച് സമസ്ത മുഖപത്രം
Saturday, June 22, 2024 1:53 AM IST
കോഴിക്കോട്: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിവാദപരാമർശത്തിന്റെ പേരിൽ അദേഹത്തിനെതിരേ അതിരൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രം.
വെള്ളാപ്പള്ളിയുടെ കുടുംബചരിത്രമടക്കം വിളിച്ചു പറയുന്ന മുഖപ്രസംഗത്തിൽ അദ്ദേഹം കാവി രാഷ്ട്രീയത്തെ തൃപ്തിപ്പെടുത്താൻ ന്യൂനപക്ഷങ്ങളെ ഒന്നടങ്കം അപഹസിക്കുകയാണെന്ന വിമർശനമാണ് ഉന്നയിക്കുന്നത്.
മുസ്ലിം സമുദായം സർക്കാരിൽനിന്ന് അനർഹമായി ആനുകൂല്യങ്ങൾ കൈപ്പറ്റുന്നുവെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസ്താവന.