സംവിധായകന് വേണുഗോപന്‍ അന്തരിച്ചു
Saturday, June 22, 2024 1:53 AM IST
ചേര്‍ത്തല: സംവിധായകന് ചേര്‍ത്തല കടക്കരപ്പള്ളി രാമാട്ട് യു. വേണുഗോപന്‍ അന്തരിച്ചു. 67 വയസായിരുന്നു. സംസ്കാരം ഇന്ന് രാത്രി എട്ടരയ്ക്ക് വീട്ടുവളപ്പില്‍ നടക്കും.
1995ല്‍ പുറത്തിറങ്ങിയ ജയറാം നായകനായെത്തിയ കുസൃതി കുറിപ്പാണ് വേണുഗോപന്റെ ആദ്യ സിനിമ. തുടര്‍ന്ന് ഷാര്‍ജ ടു ഷാര്‍ജ, ചൂണ്ട, സ്വര്‍ണം, സര്‍വോപരി പാലക്കാരന് തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
പദ്മരാജനൊപ്പം പത്ത് വര്‍ഷം സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ലത. മക്കള്‍: ലക്ഷ്മി (നിഷ് തിരുവനന്തപുരം), വിഷ്ണു ഗോപന് (എന്‍ജിനിയര്‍). മരുമകന്: രവീഷ്.