ബസില്‍ മകളെ ശല്യം ചെയ്തയാളുടെ മൂക്ക് അമ്മ ഇടിച്ചു തകര്‍ത്തു
Saturday, June 22, 2024 1:53 AM IST
അടൂര്‍: പ്ലസ്ടു വിദ്യാര്‍ഥിനിയെ ബസ് യാത്രയ്ക്കിടെ ശല്യം ചെയ്തയാളുടെ മൂക്ക് അമ്മ ഇടിച്ചു തകര്‍ത്തു. വിദ്യാര്‍ഥിനിയെ ശല്യംചെയ്തയാളെ പോക്സോ കേസ് ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു.
മുണ്ടപ്പള്ളി തറയില്‍ പുത്തന്‍വീട്ടില്‍ രാധാകൃഷ്ണപിള്ളയാണ് (59) അറസ്റ്റിലായത്. നെല്ലിമുകള്‍ ജംഗ്ഷനില്‍ ഇന്നലെ വൈകുന്നേരം അഞ്ചിനാണ് സംഭവം. തെങ്ങമത്തെ സ്കൂളില്‍ നിന്നും സ്വകാര്യബസില്‍ വീട്ടിലേക്ക് മടങ്ങിയ പതിനേഴുകാരിയാണ് ലൈംഗികാതിക്രമത്തിന് ഇരയായത്.
നെല്ലിമുകള്‍ ജംഗ്ഷനില്‍ ഇറങ്ങിയതിനു പിന്നാലെ പെണ്‍കുട്ടി വിവരം അമ്മയെ വിളിച്ച് അറിയിച്ചു. സ്ഥലത്തെത്തിയ അമ്മ തൊട്ടടുത്ത കടയില്‍നിന്ന രാധാകൃഷ്ണപിള്ളയോടു കാര്യം ആരാഞ്ഞു. ഇയാളുടെ മൂക്കിന് വിദ്യാർഥിനിയുടെ അമ്മ ഇടിക്കുകയായിരുന്നു. പിള്ളയുടെ മൂക്കിന് ക്ഷതമേറ്റു.