അന്ധവിശ്വാസങ്ങൾക്കെതിരേ നിയമം
Saturday, June 22, 2024 1:53 AM IST
തിരുവനന്തപുരം: അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരേ നിയമനിർമാണം സർക്കാരിന്റെ പരിഗണനയിലുണ്ടെന്നു മന്ത്രി വി. ശിവൻകുട്ടി. ഇതു സംബന്ധിച്ച് കെ.ഡി. പ്രസേനൻ അവതരിപ്പിച്ച സ്വകാര്യബില്ലിന്റെ ചർച്ചയ്ക്കു മറുപടി പറയുകയായിരുന്നു മന്ത്രി.
നിയമനിർമാണം നടത്താൻ നിയമപരിഷ്കരണ കമ്മീഷൻ ശിപാർശ ചെയ്തിട്ടുണ്ട്. എന്നാൽ, എല്ലാ വിഭാഗങ്ങളുമായും ചർച്ച ചെയ്ത ശേഷം മാത്രമേ തീരുമാനത്തിലെത്താൻ കഴിയുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.