റേഷൻകട ലൈസൻസുകൾ അനുവദിക്കുന്പോൾ സംവരണം പാലിക്കണം
Saturday, June 22, 2024 1:53 AM IST
തിരുവനന്തപുരം: റേഷൻകട ലൈസൻസുകൾ അനുവദിക്കുന്പോൾ എല്ലാ വിഭാഗം സംവരണവും ഉറപ്പാക്കുമെന്നു മന്ത്രി ജി.ആർ. അനിൽ നിയമസഭയിൽ പറഞ്ഞു.
പട്ടികജാതി- എട്ട് ശതമാനം, വർഗം - രണ്ട്, ഭിന്നശേഷി- അഞ്ച്, സ്ത്രീകൾ- 20 ശതമാനം വീതമാണു സംവരണമെന്ന് കെ. ശാന്തകുമാരിയുടെ സബ്മിഷന് മന്ത്രി മറുപടി നൽകി.