അന്താരാഷ്ട്ര അവയവകടത്ത് : പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി
Saturday, June 22, 2024 1:53 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് അന്താരാഷ്ട്ര അവയവകടത്ത് സംബന്ധിച്ച് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
എറണാകുളത്തെ രണ്ട് ആശുപത്രികള്‍ക്ക് അന്താരാഷ്ട്ര അവയവ കടത്തുമായി ബന്ധമുണ്ടെന്ന് ആരോപിച്ചുള്ള മലപ്പുറം സ്വദേശിയുടെ പരാതിയും തിരുവനന്തപുരത്ത് അനധികൃത അവയവമാറ്റ ശസ്ത്രക്രിയ നടന്നു എന്നരോപിച്ചുള്ള പരാതിയും ലഭിച്ചിട്ടുണ്ട്.
എറണാകുളത്തെ ആശുപത്രികള്‍ സംബന്ധിച്ചുള്ള പരാതിയില്‍ നെടുമ്പാശേരി പോലീസ് അന്വേഷണം നടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.