കിഡ്നി മാറ്റിവയ്ക്കൽ: അപേക്ഷ നല്കി കാത്തിരിക്കുന്നത് 2265 രോഗികള്‍
Saturday, June 22, 2024 1:53 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് കിഡ്നി മാറ്റിവയ്ക്കാനായി അപേക്ഷ നല്കി കാത്തിരിക്കുന്നത് 2265 രോഗികളെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ജനീഷ്കുമാറിന്റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി.
കരള്‍മാറ്റ ശസ്ത്രക്രിയ നടത്താനായി അപേക്ഷിച്ചിട്ടുള്ളവര്‍ 408 പേരും ഹൃദയത്തിനായി 71 പേരും കൈകള്‍ക്കായി 11 പേരും അപേക്ഷ നല്‍കിയിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ മരണാനന്തര അവയവദാനത്തെ പരമാവധി പ്രോത്സാഹിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.