ഓ​​​ണ്‍​ലൈ​​​ന്‍ ത​​​ട്ടി​​​പ്പ്: സം​​​സ്ഥാ​​​ന​​​ത്ത് ന​​​ഷ്ട​​​മാ​​​യ​​​ത് 617.59 കോ​​​ടി
ഓ​​​ണ്‍​ലൈ​​​ന്‍ ത​​​ട്ടി​​​പ്പ്: സം​​​സ്ഥാ​​​ന​​​ത്ത് ന​​​ഷ്ട​​​മാ​​​യ​​​ത് 617.59 കോ​​​ടി
Saturday, June 22, 2024 1:53 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ഴി​​​ഞ്ഞ ആ​​​റു​​​മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ല്‍ ഓ​​​ണ്‍​ലൈ​​​ന്‍ ത​​​ട്ടി​​​പ്പി​​​ലൂ​​​ടെ സം​​​സ്ഥാ​​​ന​​​ത്ത് 617. 59 കോ​​​ടി രൂ​​​പ ന​​​ഷ്ട​​​പ്പെ​​​ട്ട​​​താ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍. ചോ​​​ദ്യോ​​​ത്ത​​​ര​​​വേ​​​ള​​​യി​​​ലാ​​​ണ് ഈ ​​​ക​​​ണ​​​ക്ക് മു​​​ഖ്യ​​​മ​​​ന്ത്രി അ​​​റി​​​യി​​​ച്ച​​​ത്.

2023 ഡി​​​സം​​​ബ​​​റി​​​ല്‍ 54 കോ​​​ടി ന​​​ഷ്ട​​​പ്പെ​​​ട്ട​​​പ്പോ​​​ള്‍ 2024 ജ​​​നു​​​വ​​​രി​​​യി​​​ല്‍ 32 കോ​​​ടി​​​യും ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ ന​​​ഷ്ട​​​മാ​​​യി. ഫെ​​​ബ്രു​​​വ​​​രി​​​യി​​​ല്‍ 126 കോ​​​ടി രൂ​​​പ​​​യാ​​​ണ് ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ ത​​​ട്ടി​​​പ്പുസം​​​ഘം ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യ​​​ത്. മാ​​​ര്‍​ച്ചി​​​ല്‍ 86 കോ​​​ടി​​​യും ഏ​​​പ്രി​​​ലി​​​ല്‍ 136 കോ​​​ടി​​​യും ന​​​ഷ്ട​​​മാ​​​യി.

മേ​​​യ് മാ​​​സ​​​ത്തി​​​ല്‍ അ​​​ത് 181 കോ​​​ടി​​​യാ​​​യി വ​​​ര്‍​ധി​​​ച്ചു. ഓ​​​ണ്‍​ലൈ​​​ന്‍ ലോ​​​ണ്‍ ത​​​ട്ടി​​​പ്പു​​​ക​​​ളെ സം​​​ബ​​​ന്ധി​​​ച്ച് വി​​​വ​​​രം ന​​​ല്‍​കാ​​​ന്‍ പോ​​​ലീ​​​സി​​​ന്‍റെ 9497980900 എ​​​ന്ന വാ​​​ട്സ് ആ​​​പ് ന​​​മ്പ​​​റും 1930 എ​​​ന്ന ടോ​​​ള്‍​ഫ്രീ ന​​​മ്പ​​​റും ഉ​​​പ​​​യോ​​​ഗി​​​ക്ക​​​ണ​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി സ​​​ഭ​​​യി​​​ല്‍ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.