അമ്മത്തൊട്ടിലില്‍ ലഭിച്ചത് 42 കുട്ടികളെ
Saturday, June 22, 2024 1:53 AM IST
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം അമ്മത്തൊട്ടില്‍ വഴി 42 കുട്ടികളെ ലഭിച്ചതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
ഇതില്‍ 26 എണ്ണം തിരുവനന്തപുരത്തും അഞ്ചെണ്ണം ആലപ്പുഴയിലും നാലെണ്ണം കൊല്ലത്തും രണ്ടെണ്ണം വീതം പത്തനംതിട്ട, എറണാകുളം ജില്ലകളിലും മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ ഒന്ന് വീതവും കുട്ടികളെയാണ് ലഭിച്ചത്.