സൈബർ തട്ടിപ്പ്: ബോധവത്കരണവുമായി കെസിബിസി മീഡിയ കമ്മീഷൻ
Saturday, June 22, 2024 1:52 AM IST
കൊച്ചി: ‘നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകള്‍’ എന്ന വിഷയത്തില്‍ കെസിബിസി മീഡിയ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ പാലാരിവട്ടം പിഒസിയിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
കെസിബിസി മീഡിയ കമ്മീഷന് മുതിര്‍ന്ന പൗരന്മാര്ക്കായി ഒരുക്കിയ സൗഹൃദ വേദിയായ ‘മധുരം സായന്തന’ത്തിലെ അംഗങ്ങള്ക്കായാണു ക്ലാസ് നടത്തിയത്.
കേരള പോലീസ് സൈബര്‍ ഡോം അസി. കമാന്‍ഡര്‍ അഡ്വ. ജിന്‍സ് ടി. തോമസ് ക്ലാസെടുത്തു. ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പുകള്‍, ഓണ്‍ലൈന്‍ ലോണ്‍ ആപ് വഴിയുള്ള തട്ടിപ്പ്, വീഡിയോ കോള്‍ വഴിയുള്ള ഹണിട്രാപ് തട്ടിപ്പുകള്‍, ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പ്, ഡീപ്ഫേക്ക് വീഡിയോ തട്ടിപ്പുകള്‍, പ്രീ ഓണ്‍ഡ് ഗാഡ്ജറ്റ് തട്ടിപ്പുകള്‍, പ്രീ ഓണ്‍ഡ് ലക്ഷ്വറി വെഹിക്കിള്‍ തട്ടിപ്പ്, സീസണല്‍ ക്രൈംസ്, കള്ളപ്പണം വെളുപ്പിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിക്കുന്ന വഞ്ചനാരീതികള് തുടങ്ങിയ വിവിധ തട്ടിപ്പ് രീതികളെക്കുറിച്ച് വിശദീകരിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തു.
സൈബര്‍ ഓണ്‍ലൈന്‍ രംഗത്തെ ചതിക്കുഴികളില്‍ മുതിര്‍ന്ന പൗരന്മാര് കൂടുതലായി ഇരകളാക്കപ്പെടുന്ന സാഹചര്യത്തിലാണു ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചതെന്ന് കെസിബിസി മാധ്യമ കമ്മീഷന് സെക്രട്ടറി ഫാ. ഏബ്രഹാം ഇരിമ്പിനിക്കല്‍ അറിയിച്ചു.